ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്. ഇരവികുളം പൊലീസാണ് പ്രതിയെ പിടികൂടിയത്.
ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസിന് നേരെ ആക്രമണം നടന്നത്. എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം ഇനിയും വര്‍ധിക്കും. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെഎസ്ആര്‍ടിസി നീങ്ങുന്നത്.
കേടുപാടുകള്‍ പറ്റിയ ബസുകള്‍ അറ്റകുറ്റപണികള്‍ നടത്താതെ ഇനി നിരത്തിലിറക്കാനാകില്ല. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ കണ്ടെത്തേണ്ടതുണ്ട്. അതുവരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും. ഇങ്ങനെ സര്‍വീസ് മുടങ്ങിയുളള നഷ്ടം കൂടി പരിഗണിച്ചാകും അന്തിമനഷ്ടം കണക്കാക്കുക.