Kerala News

പെട്രോള്‍ ഡീസല്‍ വില വര്‍ധന; ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

തിരുവനന്തപുരം; ഏപ്രില്‍ ഒന്നു മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും വിലകൂടും. പെട്രോളിനും ഡീസലിനും 2 രൂപ വീതമാണ് കൂടുന്നത്.
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ആണ് വില വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുന്നത്.

- Advertisement -

സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയില്‍ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും.

ഒരു ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്. ഒരു ലീറ്ററിന് 25 പൈസയാണ് സെസായി ഈടാക്കുന്നത്. ഇതിനു പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്തുന്നത്.

ഒരു വര്‍ഷം 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്. 1000 കോടി രൂപ ലഭിക്കുമെന്നാണ് ജിഎസ്ടി വകുപ്പ് പറയുന്നത്.

നിലവില്‍ പെട്രോള്‍ ലീറ്ററിനു അടിസ്ഥാനവില 57.46 രൂപയാണ്. ഡീസല്‍ ലിറ്ററിന് 58.27 രൂപയുമാണ്. വിവിധ നികുതികള്‍ ചുമത്തിയാണ് നിലവിലുള്ള വിലയില്‍ ലഭിക്കുന്നത്.

 

 

 

Abin Sunny

Recent Posts

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

19 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

29 mins ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

54 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

1 hour ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

2 hours ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

3 hours ago