സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.മണ്ടനെന്ന് ഒരു വിഭാഗം പ്രേക്ഷകരും മത്സരാർത്ഥികളിൽ ചിലരും മുദ്രകുത്തിയ മത്സരാർത്ഥി ജിന്റോയാണ് ഇപ്പോൾ ഹൗസിൽ ഏറ്റവും നന്നായി ഗെയിം സ്പിരിറ്റോടെ വീട്ടിൽ നിൽക്കുന്നതും സഹമത്സരാർത്ഥികൾക്ക് എതിരെ കരുക്കൾ നീക്കുന്നതും. ഇന്നത്തെ മോണിങ് ടാസ്ക്കിൽ കോമണറായ മത്സരാർത്ഥി രസ്മിൻ ഭായിയെ ജിന്റോ മൈന്റ് ഗെയിമിലൂടെ തകർത്തു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നു ജിന്റോയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ഹൗസിലുള്ള ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും കള്ളത്തരം പറയണം എന്നതായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ മോണിങ് ടാസ്ക്ക്. എല്ലാവരും തങ്ങളുടേതായ രീതിയിൽ ടാസ്ക്ക് അവതരിപ്പിച്ചു. എന്നാൽ ഏറ്റവും മനോഹരമായി ആ ടാസ്ക്ക് ഉപയോഗിച്ചത് ജിന്റോയാണ്. രസ്മിൻ ഹോസ്പിറ്റലിൽ പോയി വന്നതിനുശേഷം അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിൻ-ഗബ്രി കോംമ്പോയ്ക്ക് നെഗറ്റീവാണെന്നും ടിഷ്യു പേപ്പറിൽ ക്യൂട്ടക്സ് കൊണ്ട് എഴുതി ടോയ്ലെറ്റിലെ ബാസ്ക്കറ്റിന് അടിയിൽ ഒളിപ്പിച്ച് വെച്ച് കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടില്ലെന്നാണ് ജിന്റോ പറഞ്ഞത്. ജിന്റോയുടെ വെളിപ്പെടുത്തൽ ഒരു നിമിഷം രസ്മിനെ ഞെട്ടിപ്പിച്ചു.
അതേ സമയം ഈ വിഷയത്തിൽ തന്റെ ഭാഗം ന്യായീകരിക്കാനോ ജിന്റോയോട് തർക്കിക്കാനോ രസ്മിൻ നിന്നില്ല. എന്നാൽ ശ്രീതു ജിന്റോയോട് കയർത്തു. ജിന്റോയുടെ വെളിപ്പെടുത്തൽ വലിയ രീതിയിൽ ഹൗസിൽ ചർച്ചയായി മാറിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പനി ബാധിച്ച് രസ്മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രിയിലേക്ക് പോയ സ്വഭാവത്തോടെയല്ല രസ്മിൻ തിരികെ വന്നത്. പൊതുവെ എല്ലാത്തിലും കേറി ഇടപെട്ട് വാദിക്കാറുള്ള രസ്മിൻ ഇപ്പോൾ ഹൗസിൽ വളരെ നിശബ്ദതയോടെയാണ് ഇരിക്കുന്നത്. മാത്രമല്ല ഹൗസിൽ രസ്മിന് ഒരു ഗെയിം പോലും ഇല്ല. അതുപോലെ തന്നെ രസ്മിൻ ഇതൊക്കെ അറിയിച്ചശേഷം അർജുനും ശ്രീതുവും തങ്ങളുടെ കോംമ്പോ കുറച്ച് കൂടി ശക്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. രസ്മിനുണ്ടായ മാറ്റങ്ങൾ പ്രേക്ഷകരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.