മലയാളികളുടെ പ്രിയപ്പെട്ടവരാണ് പേളി മാണിയും, ശ്രീനിഷ് അരവിന്ദും. ഇവര്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയ പേളി-ശ്രീനിഷ് ഇവിടെവച്ചാണ് പ്രണയത്തിലാകുന്നത്. ഇവരുടെ പ്രണയ നിമിഷങ്ങളെല്ലാം പ്രേക്ഷകര്‍ ലൈവായി കണ്ടതാണ്. ഷോയില്‍ നിന്ന് പുറത്ത് വന്ന ഇരുവരും വിവാഹിതരാവുകയും ചെയ്തു. മകള്‍ നിലയുടെ വിശേഷം പറഞ്ഞും ഇവര്‍ എത്താറുണ്ട്.
ഇപ്പോള്‍ തന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞു വാവ കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. നില വൈകാതെ ചേച്ചി ആകുമെന്നും പേളി പറയുന്നു. അതേസമയം നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവണം എന്ന് പറഞ്ഞു റൂബിനും റേച്ചലും ഫോട്ടോ ഷെയര്‍ ചെയ്തു. റേച്ചല്‍ അമ്മയാവാന്‍ പോകുന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നെങ്കിലും പേളി ആദ്യമായിട്ടാണ് ഇതേക്കുറിച്ച് പറയുന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് എത്തുന്നത്.
വലിയ ആഘോഷത്തോടെ കൂടിയായിരുന്നു റേച്ചലിന്റെ വിവാഹം. പേളി പങ്കുവെക്കുന്ന ചില വീഡിയോകളില്‍ അനുജത്തിയും ഭര്‍ത്താവും ഉണ്ടാകാറുണ്ട്. ഫാഷന്‍ ലോകത്ത് വേറിട്ട പരീക്ഷണങ്ങളിലൂടെയാണ് റേച്ചല്‍ ശ്രദ്ധ നേടിയത്.
വാവച്ചിയെന്നാണ് പേളി റേച്ചലിനെ വിളിക്കുന്നത്. നിലയുടെ ബെസ്റ്റ് ഫ്രണ്ടാണ് റേച്ചലെന്നും പേളി പറഞ്ഞിരുന്നു. അവളെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനുമെല്ലാം ഏറെയിഷ്ടമാണ് റേച്ചലിന്.