മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
വിവാഹശേഷം ശ്രീനിഷിന്റെ നാടായ പാലക്കാടും പിന്നീട് പേളിയുടെ കുടുംബത്തോടൊപ്പവും ഇരുവരും സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ശ്രീനിക്കൊപ്പം അമ്പലത്തിലും പറമ്പിലുമൊക്കെ നടക്കുന്ന പേളിയുടെ ചിത്രങ്ങളും വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ശ്രീനിഷിന്റെയും പേളിയുടെയും കുടുംബത്തോടൊപ്പമുളള ആഘോഷങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും പുതിയ വീട്ടില്‍ താമസം ആരംഭിച്ചതും വാര്‍ത്തായായിരുന്നു.വിവാഹിതരായ ശേഷം ഇരുവരും വെബ് സീരിസുകളിലൂടെയും സീകേരളത്തിലെ ഷോയിലൂടെയും രംഗത്തെത്തുകയും ചെയ്തു.
പേര്‍ളി അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത ബിഗ്ബോസ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. തന്റെ മനോഹരമായ നിമിഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
ഇപ്പോഴിതാ ശ്രദ്ധേയമാകുന്നത് പേളി പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പാണ്. പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി രംഗത്തെത്തിയിരിക്കുന്നത്. പ്ലസ് വണ്‍ പഠിക്കുന്ന കാലഘട്ടത്തിലെ ഫോട്ടോയാണ് താരം പങ്കുവയ്ക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ എത്തുന്നത്. ചേച്ചിക്ക് ഇതുപോലത്തെ ഒരു മുഖം ഉണ്ടായിരുന്നോ എന്നാണ് ഒരു ആരാധകകന് ചോദിക്കുന്നത്.