പേളിയും ശ്രീനിയും നില ബേബിയെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇവരുടെതായി പുറത്തുവരുന്ന കുഞ്ഞു വിശേഷം പോലും നിമിഷനേരംകൊണ്ട് വൈറല്‍ ആയി മാറാറുണ്ട്. ഇപ്പോഴിതാ ദുബായില്‍ ആരാധകരുമായി ഒരു മീറ്റപ്പ് സംഘടിപ്പിച്ചതിന്റെ വീഡിയോ ആണ് പേളി പങ്കുവെച്ചത്. പേളിയുടെ നിരവധി ആരാധകര്‍ ആണ് ഇവിടെ എത്തിയത്. ഇവരുടെയെല്ലാം സന്തോഷ പ്രകടനം കണ്ട് പേളിയുടെ കണ്ണ് നിറയുകയായിരുന്നു.
ചെറിയൊരു കഫേയില്‍ ആയിരുന്നു മീറ്റപ്പ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ കുറേപേര്‍ ഇവിടേക്ക് എത്തുകയുണ്ടായി. ഇത്രയും പേര് വരും എന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും പേളി പറയുന്നു. വീഡിയോയില്‍ സന്തോഷം കൊണ്ട് കരയുന്ന പേളിയെയാണ് കാണാന്‍ കഴിഞ്ഞത്.
ഒടുവില്‍ ശ്രീനിഷ് വന്ന് പേളിയെ ആശ്വസിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ പേളിയും ശ്രീനിഷും മകളും ചേര്‍ന്ന് കേക്ക് മുറിക്കുന്നതും കാണാം. മധുരങ്ങളും സമ്മാനങ്ങളും വാങ്ങിയാണ് ഇവിടേക്ക് പലരുമെത്തിയത്. വീഡിയോ വൈറലായതോടെ കേരളത്തിലെ പേളിയുടെ ആരാധകരും കമന്റ് മായി എത്തി.
ഇവരുടെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. വിവാഹശേഷമാണ് പേളി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ ഗര്‍ഭകാല വിശേഷം എല്ലാം താരം പങ്കുവെച്ചിരുന്നു. പിന്നാലെ കുഞ്ഞു ജനിച്ചത് മുതല്‍ പ്രേക്ഷകര്‍ക്കൊപ്പം തന്നെയുണ്ട് ഈ താരം.