Film News

എന്നെ ഒന്ന് വെറുതെ വിടൂ – ഓൺലൈൻ മാധ്യമങ്ങളോട് അപേക്ഷയുമായി പേർളി മാണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പേർളി മാണി. റിയാലിറ്റി ഷോ അവതാരിക ആയിട്ടാണ് പേർളി മാണി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ടെലിവിഷൻ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട ഒരു താരം ആയിരുന്നു ഇവർ. പിന്നീട് ഒട്ടേറെ മലയാള സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങളിൽ ഇവർ പ്രത്യക്ഷപ്പെട്ടു.

- Advertisement -

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ്ബോസ് ഒന്നാം പതിപ്പിലെ മത്സരാർത്ഥി കൂടിയായിരുന്നു ഇവർ. പരിപാടിയിൽ തന്നെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ശ്രീനിഷ് അരവിന്ദ് ആണ് പേർളിയുടെ ഭർത്താവ്. മലയാളികൾ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ഇവരുടേത്. ഇപ്പോൾ ഇരുവരും ഇവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പേർളി മാണി. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വാർത്ത ആക്കാറുണ്ട്. ഒടുവിൽ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഇപ്പോൾ താരം തന്നെ നേരിട്ട് വന്നിരിക്കുകയാണ്. ഇനിയെങ്കിലും തന്നെ വെറുതെ വിടണം എന്നാണ് താരത്തിൻ്റെ അപേക്ഷ.

ന്യൂസ് 18 മാധ്യമം നൽകിയ വാർത്തക്ക് താഴെ ആണ് പേർളി ഇത്തരത്തിലുള്ള അഭ്യർഥനയുമായി വന്നിരിക്കുന്നത്. എന്നാൽ ഇത് മറ്റൊരു വാർത്ത ആക്കിമാറ്റുന്ന ഓൺലൈൻ മാധ്യമ പ്രവണതയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. എന്നാൽ ഇതിൽ ഓൺലൈൻ മാധ്യമങ്ങളെ കുറ്റം പറയാൻ സാധിക്കുകയില്ല. ഇത്തരം വാർത്തകൾ വായിക്കുവാൻ ആളുകളുണ്ട് എന്ന ഒറ്റക്കാരണം കൊണ്ടാണ് ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ ഒന്നിന് പിറകെ ഒന്നായി കൊടുത്തുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാർത്തകൾക്ക് മലയാളികൾ പ്രാധാന്യം കൽപ്പിക്കുന്നത് എന്ന് അവസാനിക്കുന്നുവോ, അന്ന് മുതൽ മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് നിൽക്കുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, എല്ലാം നിങ്ങളുടെ കയ്യിലാണ്.

Athul

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

12 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

12 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

13 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

14 hours ago