Film News

വയസ്സാംകാലത്ത് വീട്ടിൽ പേരകുട്ടികളെയും കളിപ്പിച്ച് ഇരുന്നാൽ പോരെ എന്ന് മമ്മൂട്ടിയോട് നിങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിന് ഇവരോട് മാത്രം?

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് രജനി ചാണ്ടി. ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമായിരുന്നു ഇവർ. പിന്നീട് ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും ഇവർ പ്രധാന വേഷത്തിൽ അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ ബിഗ് ബോസിലും ഇവർ മത്സരാർത്ഥി ആയി എത്തിയിരുന്നു.

- Advertisement -

കഴിഞ്ഞദിവസം ഇവർ നടത്തിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ചർച്ചാവിഷയമായി മാറിയത്. എഴുപതിനോട് അടുത്ത് പ്രായം ഉണ്ടെങ്കിൽ പോലും അതിനെ വെല്ലുന്ന മേക്ക് ഓവർ ആയിരുന്നു രജനി നടത്തിയത്. മോഡേൺ ഡ്രസ്സിൽ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ ആയിരുന്നു താരം പകർത്തിയത്. നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങളെല്ലാം വൈറൽ ആവുകയും ചെയ്തു. ഒരുപാട് നല്ല കമൻറുകൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ വന്നത്. എന്നാൽ പതിവുപോലെ ചൊറി കമൻറുകളുമായി ഒരു കൂട്ടം മലയാളികൾ ഇവിടെയും വന്നു.

“ഈ വയസ്സാംകാലത്ത് തള്ളക്ക് വേറെ പണിയൊന്നുമില്ലേ? വീട്ടിൽ പേരകുട്ടികളെയും കളിപ്പിച്ചു ബൈബിളും വായിച്ച് ഇരുന്നാൽ പോരേ?” ഇത്തരത്തിലായിരുന്നു വന്ന കമൻറുകൾ മുഴുവൻ. ഒരുകൂട്ടർ തുടങ്ങിയതോടെ പതിവുപോലെ വെട്ടുകിളികളെ പോലെ മലയാളികൾ നെഗറ്റീവ് കമൻറുകളുമായി ഇരച്ചുകയറി. ഈ പ്രായത്തിൽ ഇതൊന്നും ചെയ്യാൻ പാടില്ല എന്നാണ് മലയാളികളുടെ പുതിയ കണ്ടുപിടുത്തം. പ്രായമായാൽ പിന്നെ പുറത്തിറങ്ങാൻ പാടില്ല, സ്റ്റൈലിഷ് ആയി വേഷം ധരിക്കാൻ പാടില്ല, ശരീര ഫിറ്റ്നസ് നോക്കാൻ പാടില്ല എന്നൊക്കെയാണ് മലയാളികളുടെ പുതിയ വാദങ്ങൾ. എന്നാൽ ഇതൊക്കെ പ്രായമായ സ്ത്രീകൾക്ക് മാത്രമാണോ ബാധകം?

രണ്ടു ദിവസങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം കൂടി പുറത്തു വന്നിരുന്നു. യുവാക്കളെ വെല്ലുന്ന സ്റ്റൈലിഷ് മേക്ക് ഓവറിൽ ആയിരുന്നു മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മലയാളികൾ ഒന്നടങ്കം ആണ് ചിത്രത്തെ വരവേറ്റത്. മമ്മൂട്ടിയുടെ ചിത്രം എപ്പോഴൊക്കെ പുറത്തുവന്നാലും മമ്മൂട്ടിയുടെ ഗ്ലാമർ ചർച്ച ചെയ്യാറുണ്ട്. എഴുപത് വയസ്സിലും ഇതുപോലെ സൗന്ദര്യവും ഫിറ്റ്നസും ഒരുപോലെ നിലനിർത്തുന്നതിൽ മമ്മൂട്ടി പ്രശംസിക്കപ്പെടാറും ഉണ്ട്.

എന്നാൽ ആരും മമ്മൂട്ടിയോട് നിങ്ങൾക്ക് വീട്ടിലിരുന്നാൽ പോരേ മനുഷ്യ എന്ന് ചോദിക്കുന്നത് കേട്ടിട്ടില്ല. മമ്മൂട്ടിക്കും പറയുമ്പോൾ 70 വയസ്സായി. വീട്ടിൽ പേര കുട്ടികളുമുണ്ട്. പേരകുട്ടികളെയും കളിപ്പിച്ച ഖുർആനും വായിച്ചിരുന്നാൽ പോരേ എന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിക്കാത്തത് എന്തുകൊണ്ടാണ്? എന്നാണ് ഒരു വ്യക്തിയുടെ തീരുമാനത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ മലയാളികൾ പഠിക്കുക? ഒരാളുടെ ശരീരം അയാളുടെ സ്വാതന്ത്ര്യം ആണ് എന്ന് ഇനിയെങ്കിലും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുറഞ്ഞ പക്ഷം ഇത്രയും വൃത്തികേടുകൾ കാണിച്ചിട്ട് “മലയാളി പൊളി അല്ലേ” എന്ന് തള്ളാൻ എങ്കിലും നിൽക്കരുത്.

Athul

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

9 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

12 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

12 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

13 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

13 hours ago