പേളിയും കുടുംബവും പങ്കുവെക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്. ഇവരുടെ വിശേഷം അറിയാനും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. പേളിയുടെ ശ്രീനിഷിന്റെ മകളായ നിലയും സോഷ്യല്‍ മീഡിയയിലെ താരം ആണ്. വലിയ ആഘോഷത്തോട് കൂടിയായിരുന്നു മകളുടെ പിറന്നാള്‍ ഈ കുടുംബം ആഘോഷിച്ചത്.
ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഗ്മെന്റലും ആരാധകരുടെ ചോദ്യത്തിന് പേളി മറുപടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആരാധകരുടെ ചോദ്യത്തിന് പേളി മറുപടി നല്‍കിയത്.
പ്രസവാനന്തരം ഉള്ള മുടികൊഴിച്ചിലിനെ എങ്ങനെ പ്രതിരോധിച്ചു എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ബ്ലാക്ക് ചാം ഓയിലാണ് താന്‍ ഉപയോഗിച്ചത് എന്ന് പേളി പറഞ്ഞു. ‘അവസ്ഥ’ എന്ന് വരും എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല, മുന്നോട്ട് അറിയിക്കുന്നതായിരിയ്ക്കും എന്ന് പേളി മറുപടി നല്കി.
അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലും താങ്കള്‍ ജീവിതം ആസ്വദിയ്ക്കുന്നുണ്ടോ എന്ന് ചോദിച്ച ആളോട് പേളി പറഞ്ഞത്, എന്റെ അത്യന്തമായ ലക്ഷ്യം ജീവിതം ആസ്വദിയ്ക്കുക എന്നതാണ്. എങ്ങിനെയാണോ ലൈഫ്, അതിനെ അങ്ങിനെ തന്നെ ആസ്വദിയ്ക്കുന്നു പേളി പറഞ്ഞു.