മലയാളികൾക്ക് വളരെ പ്രിയങ്കരായ താര ജോഡികളാണ് ശ്രീനിയും പേർളിഷും, നിരവധി ഗോസിപ്പുകൾ കാറ്റിൽ പറത്തികൊണ്ടാണ് ഇവർ വിവാഹിതർ ആയത്, ബിഗ് ബോസ്സിൽ വച്ചാണ് ഇവരുടെ പ്രണയം പൂവിടുന്നത്. അന്ന് ആരാധകർ പറഞ്ഞിരുന്നത് ഇത് പരിപാടിയുടെ പ്രമോഷൻ ഭാഗമായി ഇവർ അഭിനയിക്കുകയാണ് ശെരിക്കും പ്രണയമല്ല എന്നൊക്കെ, പക്ഷെ ബിഗ് ബോസ്സിൽ നിന്നും പുറത്ത് വന്ന ഇവർ ആദ്യം ചെയ്തത്, മാതാപിതാക്കളുടെ സമ്മതം വാങ്ങുകയെന്നതാണ്. എല്ലാ വിശേഷങ്ങളും വലിയ ആഘോഷങ്ങളാക്കി മാറ്റി ഇവർ എല്ലാവരും ആഗ്രഹിക്കുന്ന പോലത്തെ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ അടുത്തിടയായി പേർളി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പേർളി മനസ്സ് തുറന്നിരിക്കുന്നത്, പേര്ളിയുടെ വാക്കുകൾ ഇങ്ങനെ: ഒരു പ്രണയും ബ്രെക്കപ്പും ഒക്കെ കഴിഞ്ഞ് ഇനി ഒരു കല്യാണമേവേണ്ട എന്ന വച്ച് മൂന്ന് നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാൻ അപ്പോഴാണ് എനിക്ക് തോന്നിയത് ഒരു കുഞ്ഞിനെ സ്വന്തമായി വേണമെന്ന്, അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കൾക്ക് ഒക്കെ മക്കളുണ്ടായി അവരൊക്കെ മക്കളൊടൊപ്പം കളിക്കുന്നത് കണ്ടപ്പോ എനിക്കും ഒരു കുഞ്ഞിനെ വേണമെന്ന് ഞാനും ഉറപ്പിച്ചു പക്ഷെ എനിക്ക് വിവാഹവും ഭർത്താവും ഒന്നും വേണ്ടായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞിനെ ദത്ത് എടുക്കാം എന്ന തീരുമാനിക്കുന്നത്. അത് പപ്പയെ പറഞ്ഞ് സമ്മതിപ്പുന്ന സമയത്താണ് ബിഗ്ഗ് ബോസ്സിലോട്ട് അവസരം ലഭിക്കുന്നത്…
അവിടെ ചെന്ന് എല്ലാം മാറി മറിഞ്ഞു, ശ്രീനിയെ കണ്ടപ്പോൾ തോന്നി ഇങ്ങനെയും ചില ആളുകൾ ഈ ലോകത്തുണ്ടല്ലോ എന്ന് ഇപ്പോൾ ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി…….