Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി; പാറ്റ് കമിന്‍സ് ടീമില്‍ നിന്ന് പിന്മാറി

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി സൂപ്പര്‍ താരം പാറ്റ് കമിന്‍സ് ടീം വിട്ടു. ഇടുപ്പിന് പരുക്കേറ്റ കമിന്‍സ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. ടീം ക്യാംപ് വിട്ട കമിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.

- Advertisement -

അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് പരുക്ക് ഭേദമായി കമിന്‍സിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം നായകന്‍ കൂടിയാണ് കമിന്‍സ്. ഐപിഎല്ലില്‍ തുടക്കത്തിലെ മത്സരങ്ങളില്‍ കമിന്‍സ് കൊല്‍ക്കത്തക്കായി കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ പാക്കിസ്ഥാന്‍ പര്യടനം പൂര്‍ത്തിയാക്കിയശേഷമായിരുന്നു കമിന്‍സ് ഐപിഎല്ലില്‍ ടീമിനൊപ്പം ചേര്‍ന്നത്.

എന്നാല്‍ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന കമിന്‍സിനെ പിന്നീട് കൊല്‍ക്കത്ത ബെഞ്ചിലിരുത്തി. ന്യൂസിസലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് പിന്നീടുള്ള മത്സരങ്ങളില്‍ കൊല്‍ക്കത്തക്കായി പന്തെറിഞ്ഞത്. എന്നാല്‍ മുംബൈക്കെതിരായ കൊല്‍ക്കത്തയുടെ അവസാന മത്സരത്തില്‍ ടീമിലെത്തിയ കമിന്‍സ് നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തിരുന്നു.

Rathi VK

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

9 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

13 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

14 hours ago