World

യാത്രക്കിടെ പൈലറ്റ് അബോധാവസ്ഥയിലായി; വിമാനം പറത്തി സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരന്‍

അതുവരെ വിമാനത്തില്‍ കയറുക മാത്രമേ ചെയ്തിട്ടുള്ളൂ ആ യാത്രക്കാരന്‍. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ വിമാനം പറത്തി സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു അദ്ദേഹം. അമേരിക്കയിലാണ് സംഭവം നടക്കുന്നത്. യാത്രചെയ്യുന്ന വിമാനത്തിന്റെ പൈലറ്റ് അപ്രതീക്ഷിതമായി രോഗം വന്ന് അബോധാവസ്ഥയിലായതോടെയാണ് യാത്രക്കാരന് വിമാനം പറത്തേണ്ടിവന്നത്. അദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

- Advertisement -

സെസ്ന ലൈറ്റ് എയര്‍ക്രാഫ്റ്റ് എന്ന ചെറുവിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ അവരുടെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ആ യാത്രക്കാരന്‍. 70 മൈല്‍ വടക്ക് ഫ്ളോറിഡാ തീരപ്രദേശത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പൈലറ്റ് അസുഖം കാരണം അവശനായി. ചെറുവിമാനമായതിനാല്‍ മറ്റ് പൈലറ്റ് ഉണ്ടായിരുന്നില്ല. വിമാനം പറത്താനാവാത്ത വിധം പൈലറ്റ് ബോധരഹിതനായതോടെ ഈ യാത്രക്കാരന്‍ കോക്പിറ്റില്‍ ചെന്ന് കണ്‍േട്രാള്‍ റൂമില്‍ എമര്‍ജന്‍സി കോള്‍ ചെയ്യുകയായിരുന്നു.
തന്റെ പൈലറ്റ് ബോധരഹിതനായെന്നും എങ്ങനെയാണ് ഈ വിമാനം പറത്തേണ്ടത് എന്ന് തനിക്കൊരു ഐഡിയയുമില്ലെന്നും അദ്ദേഹം കണ്‍ട്രോള്‍ റൂമിന് വിവരം നല്‍കി. എവിടെയാണിപ്പോള്‍ എന്നായിരുന്നു ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന  എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യം. ഫ്ളോറിഡ തീരമേഖലയിലാണ് താനിപ്പോള്‍ ഉള്ളതെന്നും മറ്റൊരു ധാരണയുമില്ലെന്നും അദ്ദേഹം മറുപടി നല്‍കി. ചിറകുകളുടെ ലെവല്‍ അതേ പോലെ നിലനിര്‍ത്താനും തീരത്തിനു മുകളിലൂടെ തന്നെ പറക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. അതിനു ശേഷം വിമാനം ലൊക്കേറ്റ് ചെയ്തു.

അതിനുശേഷം എയര്‍ട്രാഫിക് കണ്‍ട്രോളറായ റോബര്‍ട്ട് മോര്‍ഗന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പൈലറ്റ് പരിശീലകനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സെസ്ന ചെറുവിമാനം പറത്തിയും നല്ല പരിചയമുണ്ടായിരുന്നു. സെസ്ന വിമാനത്തിന്റെ കോക്പിറ്റിന്റെ ചിത്രത്തിന്റെ പ്രിന്റ് ഔട്ട് എടുത്തശേഷം അദ്ദേഹം യാത്രക്കാരന് നല്‍കിക്കൊണ്ടിരുന്നു. പാം പീച്ച് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ ആ വിമാനം ഇറങ്ങുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്ത ശേഷം അദ്ദേഹം യാത്രക്കാരന് പിന്തുണ നല്‍കികൊണ്ടിരുന്നു. ഒടുവില്‍ അദ്ദേഹം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു.

 

Rathi VK

Recent Posts

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

10 mins ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

1 hour ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

2 hours ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

16 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

17 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

17 hours ago