Film News

ഇതൊക്കെയായിരുന്നോ പാർവതി കൃഷ്ണയുടെ ഗർഭ കാലത്തെ പരിപാടി

പ്രമുഖ സീരിയൽ താരം പാർവതി കൃഷ്ണ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനു മുൻപേയുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നും വയറലാകാറുണ്ടായിരുന്നു. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മൂന്നാം മാസം മുതൽ ലേബർ റൂം വരെയുള്ള വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോ ആണ് പാർവതി കൃഷ്ണ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഓരോ മാസത്തിലും താൻ എന്ത് ചെയ്തു എന്നും, ആ സമയങ്ങളിലെ സോഷ്യൽ മീഡിയ പോസ്റ്റുകളും കൂട്ടിച്ചേർത്താണ് ഒരു വീഡിയോ ആക്കി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞു ഉണ്ടാകുന്ന സമയം വരെയുള്ള എല്ലാ വീഡിയോകളും താരം കൃത്യമായി തന്നെ പ്രേക്ഷകരിൽ എത്തിച്ചു.

- Advertisement -

മിഞ്ചി എന്ന ആൽബത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത പാർവതി കൃഷ്ണ. പൂർണ്ണ ഗർഭിണിയായിരുന്നപ്പോൾ ചെയ്ത വീഡിയോ വൈറലായിരുന്നു കൂടാതെ അത് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ആരോഗ്യത്തിനും മാനസികമായുള്ള വളർച്ചയ്ക്കും സഹായിക്കും എന്ന് പാർവതി പറഞ്ഞിരുന്നു. പ്രസവശേഷമുള്ള ഫോട്ടോകളും പാർവതി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. സംഗീതസംവിധായകൻ ഗായകനുമായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.

ആൽബങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത പാർവതി പിന്നീട് സുപരിചിതയായത് സീരിയലുകളിലൂടെയാണ്. ഏതാനും സിനിമകളിലും അഭിനയിച്ച പാർവതി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന വിവരം പുറത്തറിയിച്ചത്. അതിനുശേഷം ഗർഭകാലത്തുള്ള ഓരോ വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു.

mixindia

Share
Published by
mixindia

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

8 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

12 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

13 hours ago