പ്രമുഖ സീരിയൽ താരം പാർവതി കൃഷ്ണ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനു മുൻപേയുള്ള താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നും വയറലാകാറുണ്ടായിരുന്നു. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മൂന്നാം മാസം മുതൽ ലേബർ റൂം വരെയുള്ള വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോ ആണ് പാർവതി കൃഷ്ണ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഓരോ മാസത്തിലും താൻ എന്ത് ചെയ്തു എന്നും, ആ സമയങ്ങളിലെ സോഷ്യൽ മീഡിയ പോസ്റ്റുകളും കൂട്ടിച്ചേർത്താണ് ഒരു വീഡിയോ ആക്കി അപ്ലോഡ് ചെയ്തിരിക്കുന്നത്. കുഞ്ഞു ഉണ്ടാകുന്ന സമയം വരെയുള്ള എല്ലാ വീഡിയോകളും താരം കൃത്യമായി തന്നെ പ്രേക്ഷകരിൽ എത്തിച്ചു.
മിഞ്ചി എന്ന ആൽബത്തിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത പാർവതി കൃഷ്ണ. പൂർണ്ണ ഗർഭിണിയായിരുന്നപ്പോൾ ചെയ്ത വീഡിയോ വൈറലായിരുന്നു കൂടാതെ അത് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കുട്ടിയുടെ ആരോഗ്യത്തിനും മാനസികമായുള്ള വളർച്ചയ്ക്കും സഹായിക്കും എന്ന് പാർവതി പറഞ്ഞിരുന്നു. പ്രസവശേഷമുള്ള ഫോട്ടോകളും പാർവതി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. സംഗീതസംവിധായകൻ ഗായകനുമായ ബാലഗോപാൽ ആണ് പാർവതിയുടെ ഭർത്താവ്.
ആൽബങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത പാർവതി പിന്നീട് സുപരിചിതയായത് സീരിയലുകളിലൂടെയാണ്. ഏതാനും സിനിമകളിലും അഭിനയിച്ച പാർവതി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന വിവരം പുറത്തറിയിച്ചത്. അതിനുശേഷം ഗർഭകാലത്തുള്ള ഓരോ വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു.