ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഡാൻസ് രംഗത്തിലാണ് പാരിസ് ലക്ഷ്മിയെ മലയാളികൾ ആദ്യം കാണുന്നത്. മറിയം സോഫിയ എന്നാണ് താരത്തിൻ്റെ ശരിക്കുമുള്ള പേര്. ബിഗ് ബിക്ക് ശേഷം ബാംഗ്ലൂർ ഡേയ്സിലെ മലയാളത്തെയും നാട്ടു രീതികളെയും സ്നേഹിക്കുന്ന പെൺ കുട്ടി ആയി വന്ന് പ്രേക്ഷകരുടെ മനം കവർന്നു മറിയം. താരത്തെ കുറിച്ച് പ്രേക്ഷകർക്ക് അധികമൊന്നും അറിവില്ല. പലർക്കും മറിയം മലയാളി തന്നെയാണോ അതോ വിദേശി ആണോ എന്നുള്ള സംശയം ഇപ്പോഴുമുണ്ട്. ഫ്രഞ്ച് സ്വദേശിയാണ് ആണ് മറിയം. തെക്കൻ ഫ്രാൻസിൽ ആണ് താരം ജനിക്കുന്നത്.
നൃത്തം അഭ്യസിക്കാൻ ആണ് താരം ആദ്യമായി കേരളത്തിൽ എത്തുന്നത്. ഇതിനിടയിൽ ഡീ ഫൈവ് ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തു. മഴവിൽ മനോരമയിൽ ആയിരുന്നു ഈ ഷോ സംപ്രേക്ഷണം ചെയ്തു കൊണ്ടിരുന്നത്. ഇന്ത്യയെയും കേരളത്തെയും ഒരു പാട് സ്നേഹിക്കുന്നവരാണ് മറിയവും മറിയത്തിൻ്റെ മാതാപിതാക്കളും. ഇന്ത്യയിലെ കലാ രൂപങ്ങളെ ഒരു പാട് ബഹുമാനത്തോടെയാണ് ഇവർ നോക്കിക്കാണുന്നത്. മറിയം വിവാഹം ചെയ്തിരിക്കുന്നത് കഥകളി നടനായ സുനിലിനെ ആണ്.
തൻറെ ഏഴാം വയസ്സിലാണ് സുനിലിനെ മറിയം ആദ്യമായി കാണുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദമായി. ആദ്യമായി കാണുന്ന സമയത്ത് 21 വയസ്സായിരുന്നു സുനിലിന്. കൊച്ചിയിൽ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പിന്നീട് 18 വയസ്സ് കഴിഞ്ഞപ്പോഴേക്കും സുനിലിനെ വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടായി മറിയത്തിന്. അതിനിടയിൽ മറിയം ഫ്രാൻസിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. വിസയുടെ കാലാവധി അവസാനിച്ചതിനാല്ലായിരുന്നു അത്. അവിടെ എത്തിയ ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരാൻ സ്വന്തമായി സമ്പാദിക്കാൻ തുടങ്ങി മറിയം.
അതിനു ശേഷം മറിയം കേരളത്തിലേക്ക് തിരിച്ചു വന്നു. കുടുംബത്തിൻറെ എതിർപ്പുണ്ടായിരുന്നു. എങ്കിലും 2012 ഫെബ്രുവരിയിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. ഇരുപത്തിയൊന്നാം വയസ്സിൽ ആണ് മറിയം ആദ്യം വിവാഹിതയാകുന്നത്. പലരും അദ്ദേഹത്തിൻറെ പ്രായവും സൗന്ദര്യ കണക്കാക്കി പലതും പറഞ്ഞെന്ന് മറിയം പറയുന്നു. പക്ഷേ താൻ ഒരുപാട് സന്തോഷ വതിയാണ്. ഒരു കുഞ്ഞിനെ നോക്കും പോലെയാണ് അദ്ദേഹം തന്നെ സ്നേഹിക്കുന്നതെന്ന് മറിയം പറയുന്നു.