Social Media

“പാൻ പരാഗ്” ഉപയോഗം മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനം: “പാൻ പരാഗ്” ഉപയോഗിക്കുന്നവരെ ഇങ്ങനെ തിരിച്ചറിയാം

പാൻ പരാഗ് പോലുള്ള പാൻ മസാലകൾ ആരോഗ്യത്തിന് വലിയ രീതിയിൽ ദൂഷ്യം ഉണ്ടാക്കുന്ന വസ്തുക്കൾ ആണ്. ശരീരികമായും മാനസികമായും ഇത് മനുഷ്യനിൽ അപകടം ഉണ്ടാക്കുന്ന വസ്തുവാണ്.

- Advertisement -

പാൻമസാല സ്ഥിരമായി ഉപയോഗിക്കുന്നവവരുടെ മുഖം ഭാവഭേദമില്ലാത്ത അവസ്ഥയിലെത്താനും സാധ്യതയുണ്ട്. ഉറക്കക്ഷീണം, കുഴിഞ്ഞ കണ്ണകുൾ, കറപിടിച്ച പല്ലുകൾ, തുടിപ്പ് നഷ്ടപ്പെട്ട കവിളുകൾ, പാൻമസാലമയുടെ കുത്തുന്ന ഗന്ധം, എപ്പോഴും അസ്വസ്ഥത, ഇടക്കിടെ തുപ്പുന്ന ശീലം, അലക്ഷ്യമായ വസ്ത്രരീതി എന്നിവ ഇവരുടെ പ്രത്യേകതകളാണ്.

കുറെകാലം പാൻമസാല വായ്ക്കുള്ളിലെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായി വച്ചാൽ അവിടത്തെ നിറം മാറുകയും എരിച്ചിലും പുകച്ചിലും അനുഭവപ്പെടുകയും ചെയ്യുന്നു. കാലക്രമേണ ആ ഭാഗത്തെ മാംസം ദ്രവിക്കുകയും, ദ്രവിച്ചുപോയ ഭാഗത്ത് ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യാം.

പാൻമസാലയിലടങ്ങിയിട്ടുള്ള ചേരുവകളിൽ പലതും കാൻസറിന് വഴിതെളിയിക്കുന്നവയാണ്. ഇവ ചർമത്തിന്റെ മൃദുലപേശികളെ കടന്നാക്രമിച്ച് ചർമത്തിന്റെ ഇലാസ്തികതയെ നശിപ്പിക്കുന്നു.

അങ്ങനെ വായിലെ തൊലി ഉരിഞ്ഞ് പോകുന്നതുമൂലം സബ് മ്യൂകസ് ഫൈബ്രോസിസ് എന്ന രോഗം പ്രത്യക്ഷമാകുന്നു. പ്രത്യക്ഷത്തിൽ ഇത് കാൻസറല്ലെങ്കിലും കാൻസറിന് മുന്നോടിയായുള്ള അവസ്ഥയാണ്. ഇക്കൂട്ടർക്ക് സാധാരണ ആളുകളേക്കാൾ കാൻസർ പിടിപെടാനുള്ള സാധ്യത 400 ഇരട്ടിയാണ്.

പാൻമസാലശീലക്കാരിൽ കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ലുക്കോപ്ലാക്കിയ. വായിൽ വെളുത്ത പാടുകൾ കാണുന്നതാണ് രോഗലക്ഷണം. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ത്വക്കിൽ കാണപ്പെടുന്ന സ്കാമസ് സെൽ കാൻസറായി മാറാം. ഇതുകൂടാതെ തൊണ്ട, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലും പാൻമസാല കാൻസർ ഉണ്ടാക്കാം.

മാനസിക പ്രശ്നങ്ങൾക്കും പാൻ മസാല ഉപയോഗം കാരണമാകുന്നു.

മാനസിക പ്രശ്നങ്ങൾ

പാൻമസാലകൾ ഉണ്ടാക്കുന്ന മാനസികപ്രശ്നങ്ങൾ നിരവധിയാണ്. ഇത് ഉപയോഗിക്കുന്നവർക്ക് അകാരണമായ സന്തോഷവും ദുഃഖവും മാറിമാറി അനുഭവപ്പെടാം.

പെട്ടെന്നുള്ള ദേഷ്യം, വെറുപ്പ്, അക്രമവാസന, എടുത്തുചാട്ടം, നിരാശ എന്നിങ്ങനെയുള്ള വൈകാരികാവസ്ഥകളും ഇവരിൽ കാണുന്നുണ്ട്.

യുക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതിരിക്കുക, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, അന്തർമുഖത്വം, അകാരണമായ പേടി, മറവി, ആത്മഹത്യാ ചിന്ത, ലൈംഗിക ശേഷിക്കുറവ്, ലൈംഗിക വൈകൃതങ്ങൾ, എന്നിവയും പാൻമസാല ശീലക്കാരിൽ കൂടുതലാണ്.

ഇത് കൂടാതെ പാൻമസാലയിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കളിൽ ചിലത് ഡി.എൻ.എ.യുടെ ഘടനയിൽ തകരാറുണ്ടാക്കാൻ സാധ്യതയുള്ളവയാണ്.

Abin Sunny

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

13 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

13 hours ago