അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. മുപ്പത്തിയാരാം സാക്ഷി അബ്ദുള്‍ ലത്തീഫ് ആണ് ഇന്ന് കൂറുമാറിയത്. മധുവിന്റെ കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് അബ്ദുള്‍ ലത്തീഫ് കോടതിയില്‍ പറഞ്ഞു. കേസിലെ 21 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. നാല് സാക്ഷികള്‍ ഇന്നലെ കൂറുമാറിയിരുന്നു. 35ാം സാക്ഷി അനൂപ്, മണികണ്ഠന്, മനാഫ്, രഞ്ജിത്ത് എന്നിവരാണ് ഇന്നലെ കൂറുമാറിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയതാണ് സാക്ഷികളെ സ്വാധീനിക്കാനും കൂറുമാറാനും ഇടയാക്കിയതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് പറഞ്ഞു. കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് പ്രതികള്‍ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതായും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
കേസില്‍ നേരത്തെ കോടതിയില്‍ നല്കിയ മൊഴി കൂറുമാറിയ സാക്ഷികളിലൊരാളായ സുനില്‍കുമാര്‍ തിരുത്തിയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഹാജരായപ്പോഴായിരുന്നു സുനില്‍കുമാര്‍ മൊഴി തിരുത്തിപ്പറഞ്ഞത്. വനംവാച്ചറായിരുന്ന ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.