National

യുവതിയെ സ്വയം വിവാഹം കഴിക്കാന്‍ അനുവദിക്കില്ല; ഹിന്ദുക്കളുടെ ജനസംഖ്യ കുറയുമെന്ന് ബിജെപി നേതാവ്

ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെ ബിജെപി നേതാവ് സുനിത ശുക്ല. ക്ഷേത്രത്തില്‍വച്ച് വിവാഹം കഴിക്കാനുള്ള ക്ഷമയുടെ ആഗ്രഹം നടക്കില്ലെന്ന് സുനിത ശുക്ല പറഞ്ഞു. അത് ഹിന്ദുത്വത്തിന് എതിരാണ്. ഇത്തരം ആചാരങ്ങള്‍ ഹിന്ദുമതത്തിലില്ലെന്നും ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കാനേ ഇതുവഴി സാധിക്കൂ എന്നും ബിജെപി നേതാവ് പറഞ്ഞു.

- Advertisement -

കഴിഞ്ഞ ദിവസമാണ് വഡോദര സ്വദേശിനി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം പ്രഖ്യാപിച്ചത്. സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്‌നേഹത്തിന്റെ തുറന്ന പ്രഖ്യാപനമാണെന്നാണ് ക്ഷമ പറഞ്ഞത്. ആളുകള്‍ എല്ലായ്‌പ്പോഴും അവര്‍ക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യേണ്ടതെന്നും അവള്‍ക്ക് അവളെ തന്നെയാണ് ഇഷ്ടമെന്നും ക്ഷമ പറഞ്ഞിരുന്നു.

താന്‍ ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ പറഞ്ഞു. ഇതിനാലാണ് സ്വയം വിവാഹചടങ്ങ് സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഗോത്രിയിലെ ഒരു ക്ഷേത്രത്തില്‍വച്ച് ജൂണ്‍ 11നാണ് വിവാഹം നടത്താനായിരുന്നു ക്ഷമയുടെ തീരുമാനം.

Rathi VK

Recent Posts

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

32 seconds ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

26 mins ago

അഫ്‌സലിനെതിരെ ജാസ്മിന്‍ ആരാധകരുടെ ഗ്രൂപ്പില്‍ സൈബര്‍ ആക്രമണത്തിന് ആഹ്വാനം .വെല്ലുവിളിച്ച് അഫ്സലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവനും ജാസ്മിനും അഫ്സലും തമ്മിലുള്ള വിഷയമാണ് ചർച്ച.കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ അഫ്‌സല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇതിനിടയിൽ…

50 mins ago

ജാസ്മിന്റെ അത്തയും ഉമ്മയും ഒന്നും അറിഞ്ഞിട്ടില്ല. അഫ്സൽ പറഞ്ഞതിലെ സത്യാവസ്ഥ; സങ്കടവും സഹതാപവും തോന്നുന്നു

ജാസ്മിൻ അഫ്സൽ വിഷയത്തിൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹെയ്ദി സാദിയ.അഫ്സൽ അമീർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഹെയ്ദി സാദിയ…

5 hours ago

അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍ അല്ലാഹു അക്ബര്‍ വിളിച്ചു.സത്യാവസ്ഥ ഇതാണ്

ടര്‍ബോ റലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. അതിനിടെ ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് മാജിക് ഫ്രെയിംസ് അപ്‌സര തിയറ്ററില്‍ മമ്മൂട്ടി ആരാധകന്‍…

6 hours ago

ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാൽ ജാസ്മിൻ എന്ന പെണ്ണിന്റെ ജീവിതം നരകിച്ചേനെ.ജാസ്മിനെ അഫ്സലിന് ഭയം, അസൂയ

ജാസ്മിന്‍ ജാഫറിനെതിരെ തുറന്ന് പറച്ചിലുമായി അഫ്സല്‍ അമീർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ജാസ്മിന്‍…

6 hours ago