കണ്ണിറുക്കല്‍ കൊണ്ട് വൈറലയാ ചിത്രം അഡാര്‍ ലൗവ്വിലൂടെയാണ് ഒമര്‍ ലുല്ലു മലയാളം വിട്ടും ആരാധകരെ വാരിക്കൂട്ടിയത്. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടും ഒപ്പം പ്രിയ പ്രകാശ് വാര്യരും ഹിറ്റായി മാറി. ധമാക, ചങ്ക്സ്, മലബാര്‍ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക പിന്തുണ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വൈറലായി മാറുന്നത് ഒമര്‍ ലുല്ലുവിന്റെ ചിത്രം പവര്‍ സ്റ്റാറും കൂടിയാണ്. ബാബു ആന്റണിയെ നായകനാക്കിയാണ് പവര്‍ സ്റ്റാര്‍ എത്തുന്നത്. ഇതിന്റെ ചിത്രീകരണ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ തന്റെ പേരില്‍ നടക്കുന്ന കാസ്റ്റിങ് കോളില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തുകയാണ്. തന്റെ ഫോട്ടോ ഉപയോഗിച്ച് നടത്തുന്ന വ്യാജ കാസ്റ്റിങ് കോളില്‍ പൊട്ടിത്തെറിച്ചാണ് ഒമര്‍ രംഗത്തെത്തുന്നത്. എന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജന് രംഗത്തെത്തിയിരിക്കുന്നത്. ഒരു യു.എസ് നമ്പരില്‍ നിന്നാണ് വിളി എത്തിയതെന്നും പെണ്‍കുട്ടികള്‍ക്ക് സിനിമയിലേക്ക് ഓഫറുകള്‍ വാദ്ഗാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നും ഒമര്‍ ലുല്ലു പ്രതികരിക്കുന്നു.
ഒമര്ലുല്ലുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:-
Fake Casting Call
എന്റെ ഫോട്ടോ ഉജ ഇട്ടുകൊണ്ട് ഒരു US നമ്പറില്‍ നിന്നും ഏതോ ഒരു വ്യക്തി ഒരു വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, പെണ്‍കുട്ടികള്‍ക്ക് സിനിമയിലേയ്ക്ക് ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മെസേജയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
സൗമ്യ മേനോന്, അരുന്ധതി നായര്‍ തുടങ്ങിയവരുടെ നമ്പറുകളിലേയ്ക്കും ഈ വ്യക്തി മെസേജുകള്‍ അയച്ചിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നിയമനടപടിയെടുക്കുകയാണ്. ഇത്തരത്തില്‍ വരുന്ന മെസേജുകള്‍ക്കോ, കാസ്റ്റിംഗ് കോളുകള്‍ക്കോ ഞാനോ ഒമര്‍ ലുലു എന്റര്ടൈന്മെന്റ്സോ ഉത്തരവാദിയായിരിക്കുന്നതല്ല.