Social Media

ആ നടനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനല്ല; ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുത്; പോസ്റ്റുമായി ഒമര്‍ ലുലു

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു നടനാണ് അനീഷ് ജി മേനോന്‍. ദൃശ്യം സിനിമയിലെ ജോര്‍ജ്ജുകുട്ടിയുടെ അളിയനായും, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായും അനീഷ് അഭിനയിച്ചിരുന്നു.

- Advertisement -

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം നല്‍കിയ ഒരു അഭിമുഖം വൈറലായിരുന്നു. ഒരിക്കല്‍ ഒരു സംവിധായകനില്‍ നിന്നും താന്‍ നേരിട്ട അവഗണനയെ കുറിച്ച് ആയിരുന്നു അനീഷിന്റെ വാക്കുകള്‍.

അവസരം ചോദിച്ച് ഒരു സംവിധായകന്റെ വീട്ടില്‍ പോയപ്പോള്‍ വളരെ മോശമായി ആ സംവിധായകന്‍ സംസാരിച്ചുവെന്നായിരുന്നു നടന്‍ പറഞ്ഞത്.

‘എനിക്ക് അന്നും ഇന്നും വലിയ ആരാധനയാണ്. ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ പോകുന്നത്.

ആ സംവിധായകന്റെ അസോസിയേറ്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ റൂഡായി പെരുമാറി’,

‘ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെയാകും.

എങ്കിലും വളറെ റൂഡായിട്ടാണ് എന്നോട് സംസാരിച്ചത്. വളരെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നാണ്’, എന്നാണ് അനീഷ് പറഞ്ഞത്.

താരത്തിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ ഈ സംവിധായകന്‍ ആരാണെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. കമന്റുകളില്‍ പലരും പറഞ്ഞ പേരായിരുന്നു ഒമര്‍ ലുലുവിന്റെത്.

ഇപ്പോഴിത ഈ വിവാദങ്ങളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ആ നടനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനല്ല; ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുത് എന്നാണ് ഒമര്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഒമറിന്റെ വാക്കുകള്‍. ഈ കുറിപ്പില്‍ ഒമര്‍ അനീഷിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

‘സിനിമയില്‍ അവസരം ചോദിച്ച് പോയ അനീഷ് ജി മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകള്‍ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയില്‍ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍.

ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്ത് എന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴക്കരുത്…’, എന്നായിരുന്നു സംഭവത്തില്‍ ഒമര്‍ ലുലു കുറിച്ചത്.

 

Abin Sunny

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

11 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

11 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

12 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

12 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

12 hours ago