National

സനാതന ധര്‍മ്മ വിവാദം; മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി

ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി.

- Advertisement -

തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം.

വിഷയത്തില്‍ ഉദയനിധി സ്റ്റാലിന് എതിരെയും പരാമര്‍ശ സമയത്ത് വേദിയിലുണ്ടായിരുന്ന മന്ത്രി പി കെ ശേഖര്‍, ഡി എം കെ എം പി എ രാജ എന്നിവര്‍ക്കെതിരെയുമായിരുന്നു ഹര്‍ജി.

ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ജസ്റ്റിസ് അനിത സുമന്ത് നിരീക്ഷിച്ചെങ്കിലും നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത ഹര്‍ജി തള്ളുകയായിരുന്നു.

അതേസമയം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിന്നും ഉദയനിധി സ്റ്റാലിന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ദുരുപയോഗിച്ചുവെന്നായിരുന്നു സുപ്രീംകോടതി വിമര്‍ശനം. ‘ഭരണഘടന ആര്‍ട്ടിക്കിള്‍1 9(1)(എ), ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള അവകാശമാണ് ദുരുപയോഗം ചെയ്യുന്നത്.

ഇപ്പോള്‍ നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള അവകാശം വിനിയോഗിക്കുകയാണോ? നിങ്ങള്‍ പറഞ്ഞതിന്റെ അനന്തരഫലങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ? നിങ്ങള്‍ ഒരു സാധാരണക്കാരനല്ല. മന്ത്രിയാണ്. അനന്തരഫലങ്ങള്‍ നിങ്ങള്‍ അറിയണം’, ബെഞ്ച് പറഞ്ഞിരുന്നു.

തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറുകളെല്ലാം ഒന്നായതിനാല്‍ അവ ഒന്നിച്ച് പരിഗണിക്കണമെന്ന ഉദയനിധിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.ഈ കേസ് മാര്‍ച്ച് 15 ലേക്ക് മാറ്റി.

Abin Sunny

Recent Posts

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

35 mins ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

12 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

12 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

13 hours ago