Film News

രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ, അൽഫോൻസ് പുത്രനെ ട്രോളി ഒമർ ലുലു

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒമർ പിന്നീട് ചെയ്ത സിനിമകൾ സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്.

- Advertisement -

നല്ല സമയം ആയിരുന്നു ഒമർ അവസാനം സംവിധാനം ചെയ്തു തിയേറ്ററിൽ എത്തിയ ചിത്രം. ചിത്രം വിവാദം ആവുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഒമർ. ഒമർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ ഒമർ പങ്കുവച്ച പുതിയ പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ സ്ക്രിപ്റ്റ് സെലക്ഷനെ വിമർശിക്കുന്നവർക്കുള്ള മറുപടി ആയിട്ടാണ് ഒമറിന്റെ പോസ്റ്റ്‌.

സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക് ആണ് എന്നാണ് ഒമർ പറയുന്നത്.

പോസ്റ്റിന് അവസാനം അൽഫോൻസ് പുത്രനെ ട്രോളുകയും ചെയ്യുന്നുണ്ട് ഒമർ. ഒമറിന്റെ പോസ്റ്റിങ്ങനെ –

ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ ഉള്ള ചർച്ച മമ്മുക്കാ ഭയങ്കര അപ്ഡേറ്റ് ആണ് സ്ക്രിപ്പറ്റ് സെലെക്ഷൻ ഒക്കെ വേറെ ലെവൽ ആണ് ലാലേട്ടൻ അത്ര പോരാ എന്ന്.എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്ക്രിപ്പ്റ്റ് മാത്രം നോക്കൂ

രാജാവിന്റെ മകൻ 

കമ്മീഷണർ

ഏകലവ്യൻ

ചാണക്ക്യൻ 

മെമ്മറീസ്

ദൃശ്യം……

ഇങ്ങനെ പോകുന്നു ലിസ്റ്റ്‌ 

സിനിമ എന്നത് ഒരു മാജിക്ക് ആണ് ആർക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങൾ 🙏.

ഇനി ഞാന്‍ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ രജനി സാറിന് മാത്രമേ എന്നെ വിമർശിക്കുവാൻ ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്സ് ✌️.

Abin Sunny

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

1 hour ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

2 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

2 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

2 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

3 hours ago