ഉണ്ണി മുകുന്ദൻ നായകനായി ഉണ്ണിമുകുന്ദൻ നിർമ്മാണ കമ്പനി നിർമ്മിച്ചു കഴിഞ്ഞ ദിവസം തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ഷെഫീഖിന്റെ സന്തോഷം.
ചിത്രം വിജയമാണെന്നും ചിത്രത്തിന്റെ സാറ്റ്ലൈറ്റ് ഒടിടി റൈറ്റ്സ് കോടികൾക്ക് വിറ്റ് പോയി എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടൻ ബാല ഉണ്ണി മുകുന്ദന് എതിരെ രംഗത്തു വന്നിരുന്നു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാല പറഞ്ഞത്.
ഉണ്ണി മുകുന്ദൻ ചതിച്ചു എന്നും ബാല പറഞ്ഞിരുന്നു. പിന്നാലെ ബാലയ്ക്ക് എതിരെ സിനിമയുടെ സംവിധായകനും നിർമ്മാതാവും രംഗത്ത് വന്നിരുന്നു.
ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ഒമറിന്റെ പ്രതികരണം. ഞാൻ ഉണ്ണി മുകുന്ദന് ഒപ്പമാണ് എന്നാണ് ഒമർ പറഞ്ഞത്. സിനിമയുടെ കോടി ക്ലബ്ബുകൾ ഒക്കെ തള്ളാണെന്ന് അറിയില്ലേ, ഒന്നല്ലെങ്കിലും ബാല സിനിമാ കുടുംബത്തിൽ ജനിച്ച ആൾ അല്ലെ എന്നും ഒമർ ചോദിക്കുന്നു.
ഒമറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിങ്ങനെ _
Unni Mukundan ന് ഒപ്പം,
ഒരു സിനിമയുടെ ബിസിനസ്സ് ആവശ്യത്തിനായി പല കണക്കും തള്ളണ്ടി വരും.സിനിമാ കുടുംബത്തിൽ ജനിച്ച ബാല ആ കണക്ക് യഥാർത്ഥമാണോ എന്ന് പോലും മനസ്സിലാക്കുവാൻ പറ്റാത്ത വ്യക്തി ആണോ ?