വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമാണ് ‘നല്ല സമയം’. വിവാദങ്ങള്‍ക്ക് ഒടുവില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. മോശം പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നതും.
നിരവധി പേരാണ് ചിത്രത്തിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഈ നിരൂപണങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു.
ചെറിയ ബജറ്റില്‍ തട്ടിക്കൂട്ടിയ ഒരു സിനിമയായിരുന്നു ‘നല്ല സമയ’മെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒമര്‍ ലുലു.പക്ഷേ താന്‍ പോലും പ്രതീക്ഷിക്കാത രീതിയില്‍ ‘നല്ല സമയം’ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നുവെന്നും ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഒമറിന്റെ പോസ്റ്റിങ്ങനെ-
നല്ല സമയം സിനിമ നിങ്ങള്‍ ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടില്ലാ എന്ന് അറിഞ്ഞു സന്തോഷം ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ വീണ്ടും ഇങ്ങനത്തെ സിനിമ ചെയ്യാന്‍ ഇടവന്നേനെ ??.
ലോക്ഡൗണിന് OTT റിലീസ് ചെയ്യാന്‍ വേണ്ടി വല്ല്യ ലൊക്കേഷന്‍ ഷിഫ്റ്റ് ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റില്‍ ചെയ്ത ഒരു തട്ടികൂട്ട് ഫിലിം തന്നെ ആയിരുന്നു ‘നല്ല സമയം’, ജീവിക്കേണ്ട അളിയാ??.
പക്ഷേ ഞാന്‍ പോലും പ്രതീക്ഷിക്കാത രീതിയില്‍ ‘നല്ല സമയം’ എന്ന സിനിമക്ക് ഇത്ര റീച്ച് ഉണ്ടാക്കി തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു??
പിന്നെ പടച്ചവന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടരീതിയില്‍ ഉള്ള സിനിമ എടുക്കാന്‍ എന്നെ അനുഗ്രഹിക്കട്ടെ, അപ്പോ എല്ലാവര്ക്കും ‘നല്ല സമയം’ നേരുന്നു??-ഒമര്‍ ലുലു കുറിച്ചു.
റിലീസിനിടെ ഏറെ വിവാദം സൃഷ്ടിച്ച ചിത്രമാണ് ‘നല്ല സമയം’. ഡിസംബര്‍ 30ന് തിയറ്ററുകളില്‍ റിലീസായ സിനിമ നാലു ദിവസങ്ങള്‍ക്കകമാണ് പിന്‍വലിച്ചത്. എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചുവെന്ന് ആരോപിച്ചാണ് എക്സൈസ് വകുപ്പ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.
തുടര്‍ന്ന് ജനുവരി രണ്ടിന് ചിത്രം തീയറ്ററുകളില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. പിന്നീട് കേസ് ഹൈക്കോടതി റദ്ദാക്കി. ഇര്‍ഷാദ് നായകനാകുന്ന സിനിമയില്‍ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍.
നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്സണ്, നന്ദന സഹദേവന്, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയില്‍. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.