തമിഴിലെ പ്രശസ്ത യുവ താരങ്ങളിലൊരാളാണ് ഹരീഷ് കല്യാൺ. ഹരീഷ് കല്യാൺ നായകവേഷത്തിലെത്തുന്നു ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഓമന പെണ്ണേ. ഈ സിനിമയുടെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇത് ഒരു മലയാളം സിനിമയുടെ തമിഴ് റീമേക്ക് ആണ്. ഏതാണ് ആ ചിത്രം എന്ന് മനസ്സിലായോ?
സത്യത്തിൽ ഒരു തെലുങ്ക് ചിത്രത്തിൻ്റെ റീമേക്ക് ആണ് ഇത്. പെള്ളി ചൂപ്പുലു എന്നാണ് തെലുങ്ക് സിനിമയുടെ പേര്. ഈ ചിത്രം ആയിരുന്നു പിന്നീട് മലയാളത്തിലേക്ക് റീമേക്ക് ചെയ്തത്. ജിസ് ജോയ് ആയിരുന്നു ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തത്. ആസിഫ് അലി ആയിരുന്നു ചിത്രത്തിലേക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഐശ്വര്യ ലക്ഷ്മി ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. വളരെ വലിയ ഒരു സാമ്പത്തിക വിജയമായിരുന്നു ചിത്രം മലയാളത്തിലും. വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.
കാർത്തിക സുന്ദറാണ് ഓമന പെണ്ണേ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് കുമാർ, വേണു അരവിന്ദ്, അനൂഷ് കുരുവിള, അശ്വിൻ കുമാർ, അൻപു ദാസനാണ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് പി സിനിമാസ് ബാനറിലാണ് ചിത്രം ഒരുക്കുന്നത്. ഈ മാസം ഇരുപത്തിരണ്ടാം തീയതി മുതലാണ് ചിത്രം ഓൺലൈനിൽ പ്രദർശനം ആരംഭിക്കുന്നത്. എല്ലാ ഭാഷകളിലും എന്നോട് പോലെ തന്നെ തമിഴിലും മികച്ച വിജയം നേടാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇവർ.
ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. പെണ്ണും മാറി പെണ്ണുകാണാൻ പോവുകയും പിന്നീട് ഇതേ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും ആണ് സിനിമയുടെ കഥ. അതിനൊപ്പം തന്നെ ഇരുവരുടെയും കരിയർ ജീവിതവും ബിസിനസ് ജീവിതവുമെല്ലാം സിനിമയിൽ ഇതിവൃത്തം ആവുന്നു. യുവാക്കൾക്ക് എല്ലാം തന്നെ അവരുടെ ജീവിതവുമായി താരതമ്യം ചെയ്യാൻ സാധിക്കുന്ന എന്തെങ്കിലുമൊക്കെ ഈ സിനിമയിൽ ഉണ്ട് എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയമായി മാറിയത്.