സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ജൂലൈ 29നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ജോഷി സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത് എന്ന പ്രത്യേകതയുണ്ട്. മാത്രമല്ല വർഷങ്ങൾക്കുശേഷം സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി ജോഷി എടുക്കുന്ന ചിത്രമാണ് പാപ്പൻ. ഇതിനുമുമ്പ് വാഴുന്നോർ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്.
ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്. താരം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. വളരെ റൊമാൻറിക് ആയിട്ടുള്ള നടനാണ് അദ്ദേഹം എന്ന് താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് നൈല ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്. 16 കാരൻറെ മനസ്സാണ് അദ്ദേഹത്തിന് എന്നും നൈല കൂട്ടിച്ചേർക്കുന്നു.
തന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോയോ എന്നൊക്കെ അദ്ദേഹം ചോദിക്കും. മലയാളത്തിൽ ഒരുപാട് റൊമാൻറിക് ചിത്രങ്ങൾ ചെയ്ത നടൻ ആണല്ലോ അദ്ദേഹം. 16 കാരൻറെ ഹൃദയമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. അദ്ദേഹത്തിന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്. ബാക്കിയുള്ളതൊക്കെ അദ്ദേഹം അഭിനയിക്കണം.
എന്നാൽ റോമാൻസ് സന്ദേഹത്തിലേക്ക് സ്വാഭാവികമായിട്ടാണ് വരുന്നത്. നടി വ്യക്തമാക്കി. ഏതാണ്ട് 10 വർഷങ്ങൾക്കുശേഷം സുരേഷ് ഗോപി വീണ്ടും കാക്കി അണിയുന്ന ചിത്രമാണ് ഇത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇദ്ദേഹം അഭിനയിക്കുന്ന 252 മത്തെ ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. നൈല ഉഷ, നീതാപിള്ള, ആശാ ശരത്, കനിഹ, ടിനി ടോം, ഷമ്മി തിലകൻ, വിജയരാഘവൻ തുടങ്ങിയ വമ്പൻ തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആദ്യമായി സുരേഷ് ഗോപിയും ഗോകുൽ സുരേഷും ഒരേ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.