സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു പ്രൊപ്പോസൽ വീഡിയോ ആണ്. അമീർഖാന്റെ മകൾ ഇറാ ഖാനെ പ്രൊപ്പോസ് ചെയ്യുന്ന കാമുകൻ നുപുർ ശിഖർ വീഡിയോയിൽ ഉണ്ട്. ഇതിന് അപ്പോൾ തന്നെ ഇറ സമ്മതം മൂളുകയും ചെയ്യുന്നു. ഇത് കേട്ട് കാമുകൻ ആകാംക്ഷ ഭരിതനാവുകയും ചെയ്യുന്നുണ്ട്.
ഇറയുടെ ദീർഘകാല സുഹൃത്താണ് ഇദ്ദേഹം. അതെ താൻ എസ് പറഞ്ഞു എന്നാണ് ഇറാ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാണ്. തങ്ങൾ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയൺ മാന്‍ പ്രത്യേക ഇടം ഉണ്ടായിരുന്നു എന്നാണ് കാമുകൻ അടിക്കുറിപ്പ് നൽകിയത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.
പല പരിപാടികളിലും പാർട്ടികളിലും മറ്റും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. ആദ്യമായിട്ടാണ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഇവരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടാവുന്നത്. വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഇത് കേട്ടിരിക്കുന്നത്.
View this post on Instagram
v
ഒരു ഫിറ്റ്നസ് പരിശീലകനാണ് ഇറയുടെ കാമുകൻ നുപൂര്‍. വിഷാദരോഗം ബാധിച്ച് സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായിച്ചത് ഇദ്ദേഹമായുള്ള സൗഹൃദം ആയിരുന്നു. അമീർഖാന്റെ ആദ്യ ഭാര്യ റീനയിൽ ഉള്ള മകളാണ് ഇറാ. ഈ ബന്ധത്തിൽ ഒരു മകനും താരത്തിനുണ്ട്.
View this post on Instagram