Categories: featured

ഒരു മൂന്നാര്‍ ഡ്രൈവ് പോലെ വളവുകളും തിരിവുകളും; ജോജുവിന്റെ ഇരട്ട കണ്ട് പ്രശംസയുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

ജോജു ജോര്‍ജ്ജ് നായകനായി നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇരട്ട. തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്.

- Advertisement -

കഴിഞ്ഞ ദിവസം ഒടിടി റിലീസ് ആയ ചിത്രം കണ്ട് നിരവധി പേരാണ് പ്രശംസയുമായി എത്തുന്നത്. ഇപ്പോഴിത ചിത്രം കണ്ട് പ്രശംസയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഒരു മൂന്നാര്‍ ഡ്രൈവ് പോലെയാണ് ചിത്രമെന്ന് പറയുന്നു അദ്ദേഹം.

‘വൗ ഇരട്ട! ഒരു മൂന്നാര്‍ ഡ്രൈവ് പോലെ വളവുകളും തിരിവുകളും. ജോജു ജോര്‍ജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ അവസാന ലാപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം പൂര്‍ണ്ണമായും വശീകരിക്കുന്നതായിരുന്നു. മലയാളം സിനിമകള്‍ക്ക് അതുണ്ട്!’, എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു എത്തുന്നത്. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.

തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോജു ജോര്‍ജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികള്‍ അന്‍വര്‍ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖര്‍,

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Abin Sunny

Recent Posts

എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്.ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടുമില്ല;റെസ്മിൻ

മലയാളികൾക്ക് സുപരിചിതമായ താരമാണ് റെസ്മിൻ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക…

2 hours ago

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ്…

3 hours ago

മലയാളത്തിൽ സത്യപ്രതിജ്ഞ.കൃഷ്ണ.. ​ഗുരുവായൂരപ്പാ, ഭ​ഗവാനേ എന്ന് പറഞ്ഞ് തുടങ്ങി സുരേഷ്ഗോപി

സുരേഷ് ഗോപി സത്യ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് .പാർലമെന്റ് അം​ഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക്…

4 hours ago

ധർമജൻ വീണ്ടും വിവാഹിതനായി.പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ല എന്ന്.വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ധർമജന്റെ ഒരു വീഡിയോ ആണ്.ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ…

5 hours ago

ഉണ്ണി മുകുന്ദനെതിരെ അനൂപ് ചന്ദ്രന്‍ പത്രിക നല്‍കിയിരുന്നെങ്കിലും അത് തള്ളിപ്പോയി.മോഹന്‍ലാലിനെതിരെ ആരെങ്കിലും നില്‍ക്കുമോ? അത് വ്യാജ വാർത്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.ഇടവേള ബാബുവും ബാബു രാജും കൂടിയാണ് ഇത്തവണയും എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അവർ പറഞ്ഞിട്ടാണ് ഞാന്‍…

5 hours ago

മലയാളികൾ മറക്കില്ല.എന്റെ പേരറിയാതെ എന്നിലെ നടനെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ട്.കുറിപ്പ് വൈറൽ

മലയാളം സീരിയലിലൂടെ സുപരിചിതമായ നടനാണ് വിഷ്ണു പ്രകാശ്.തന്നെ കുറിച്ചും കുടുംബത്തെ പറ്റിയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹമെഴുതിയ കുറിപ്പ് വൈറലാവുകയാണ് ഇപ്പോള്‍.'ഈ…

7 hours ago