Film News

ഉയര്‍ച്ചയില്‍ എത്തിയിട്ടും ഉറ്റ സുഹൃത്തിനെ മറന്നില്ല; ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് 80 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ച് പ്രിയ ഗായകന്‍

പ്രിയ സുഹൃത്തിനോടുള്ള സ്‌നേഹത്തിന്റെ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാല്യകാലം മുതല്‍ ഒപ്പമുള്ള തന്റെ ഉറ്റ സുഹൃത്തിന് ഒരു മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് സമ്മാനിച്ചിരിക്കുകയാണ് പ്രസിദ്ധ പഞ്ചാബി ഗായകന്‍ മിക്ക സിംഗ്.

- Advertisement -

തന്റെ ഉറ്റസുഹൃത്തായ കന്‍വല്‍ജീത് സിംഗിന് ആണ് 80 ലക്ഷം രൂപ വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് ഗായകന്‍ സമ്മാനമായി നല്‍കിയത്. മിക സിങ്ങിനും അദ്ദേഹത്തിന്റെ പുതിയ കാറിനുമൊപ്പമുള്ള ഒരു ചിത്രവും കന്‍വല്‍ജീത് സിംഗ് പങ്കിട്ടു.

‘ഞങ്ങള്‍ ഒരുമിച്ചിട്ട് 30 വര്‍ഷമായി. അവന്‍ എന്റെ സുഹൃത്തോ ബോസോ മാത്രമല്ല, അതിനപ്പുറമാണ്. ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ സഹോദരങ്ങളാണ്. എന്റെ പ്രിയപ്പെട്ട കാര്‍ എനിക്ക് സമ്മാനിച്ചതിന് പാജിക്ക് നന്ദി,

ഇത് തികച്ചും അത്ഭുതകരമാണ്. നിങ്ങള്‍ക്ക് ഏറ്റവും വലിയ ഹൃദയമുണ്ട്, നിങ്ങളുടെ ഈ സമ്മാനം ഞാന്‍ എപ്പോഴും വിലമതിക്കുന്നു എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് കന്‍വല്‍ജീത് സിംഗ് തന്റെ കുറിപ്പില്‍ എഴുതി.

‘ഞങ്ങള്‍ എപ്പോഴും നമുക്കായി സാധനങ്ങള്‍ വാങ്ങുന്നു, എന്നാല്‍ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നവരെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല! എന്റെ സുഹൃത്ത് ഒരുപാട് സന്തോഷം അര്‍ഹിക്കുന്നു’-എന്ന് മറുപടിയായി മിക സിംഗും കുറിച്ചു.

അതേസമയം ബോളിവുഡിലെ ഏറ്റവും പ്രശസ്തനും സ്വാധീനമുള്ളതുമായ പഞ്ചാബി ഗായകരില്‍ ഒരാളാണ് മിക്ക സിംഗ്. പഞ്ചാബി, ഹിന്ദി, ബംഗാളി ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. വലിയ ആരാധക വൃന്ദം താരത്തിനുണ്ട്.

 

Abin Sunny

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

2 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

3 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

15 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

15 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

15 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

15 hours ago