കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് സുകേഷ് ചന്ദ്രശേഖർ. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയാണ് ഇയാൾ. മുൻപ് ജാക്വിലിൻ ഫെർണാണ്ടസും ആയി ഇയാളുടെ ഒരു സ്വകാര്യ ചിത്രം പുറത്തു വന്നിരുന്നു. ബോളിവുഡിൽ ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചു. നിരവധി സമ്മാനങ്ങൾ ഇയാൾ നടിമാർക്ക് നൽകി എന്ന റിപ്പോർട്ടുകളും ഉണ്ട്.
ഇപ്പോഴിതാ മറ്റു ചില വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡിലെ പ്രശസ്ത നർത്തകിയായ നോറ ഫത്തേഹിയുടെ പേര് ആണ് ഇയാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇവർ തമ്മിലുള്ള ഒരു സ്വകാര്യ ചാറ്റ് പുറത്തുവന്നിരിക്കുകയാണ്. ഇത് പുറത്തുവിട്ടത് ഇന്ത്യടുഡേ ആണ്. ഒരു റേഞ്ച് റോവർ കാർ ചിത്രം നോഹക്ക് ഇയാൾ കാണിച്ചു കൊടുക്കുന്നു.
നിനക്ക് ഇഷ്ടമായോ എന്ന് നൊറയോട് ഇയാൾ ചോദിക്കുന്നുണ്ട്. ഇതൊരു നല്ല കാർ ആണെന്ന് താരം മറുപടി പറയുന്നു. എങ്കിൽ നിനക്ക് വേറെയും ചിത്രങ്ങൾ കാണിച്ചുതരാമെന്ന് സുകേഷ് പറയുന്നു. ഈ സമ്മാനം എന്തിനാണെന്ന് നിങ്ങളോ നിങ്ങളുടെ ഏജൻസി ചിന്തിക്കുന്നില്ല എന്ന് താൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ എന്ന വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് താൻ നിങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത്. അല്ലാതെ ഇതിനു പിന്നിൽ വേറെ ഉദ്ദേശങ്ങൾ ഒന്നും തന്നെ ഇല്ല.
നോറയെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഒന്നിലേറെ തവണ ചോദ്യംചെയ്യൽ കഴിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇയാൾ നോർക്ക ഒരു ബിഎംഡബ്ല്യൂ കാർ സമ്മാനം നൽകിയിരുന്നു എന്ന് അധികൃതർ പറയുന്നു. എന്നാൽ നോറ ഇത് നിഷേധിച്ചു. ഇയാളുടെ ഭാര്യ ലീന മരിയ യാണ് കാർ തനിക്ക് നൽകിയത് എന്നാണ് താരം പറയുന്നത്. താൻ ഒരു ഇര മാത്രമാണ് എന്നാണ് ഇവർ പറയുന്നത്.