ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നൂറിൻ ഷെരിഫ് , സേതു തിരക്കഥ എഴുതി നവാഗതനായ ബിനു പീറ്റർ സംവിധാനം ചെയ്യുന്ന ചോക്ലേറ്റ് എന്ന സിനിമയിൽ ഉണ്ണി മുകുന്ദന്റെ നായികയാവുകയാണ്. അടാർ ലവ് എന്ന ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും, നൂറിന് നല്ല അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് . 2007 ൽ പൃഥ്വിരാജ് നായകനായി എത്തിയ ചോക്ലേറ്റ് എന്ന സിനിമയെ ആസ്പദമാക്കി ചോക്ലേറ്റ് : റീറ്റോൾഡ് എന്ന പേരിൽ 3000 പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ഉള്ള സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥ. ചിത്രത്തിൽ അഭിമന്യു ആയി ഉണ്ണിയും അമ്മു ആയി നൂറിനും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയിൽ തുടങ്ങുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.