Kerala News

തങ്ങളെ കുടി ഇറക്കരുത്; മന്ത്രിയുടെ കാല് പിടിച്ച് വയോധിക, കണ്ണ് നിറഞ്ഞ് മന്ത്രി; നൂറനാട് മണ്ണെടുപ്പിനെതിരായ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി പ്രസാദ്

ആലപ്പുഴ: നൂറനാട് മണ്ണെടുപ്പിനെതിരായ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി പ്രസാദ്. കുന്നിടിച്ച് മണ്ണെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

മല്ലപ്പള്ളി മലയില്‍ എത്തിയായിരുന്നു മന്ത്രി ഉറപ്പ് നല്‍കിയത്. മന്ത്രി പി പ്രസാദ് എത്തിയപ്പോള്‍ മറ്റപ്പള്ളി മലക്ക് മുന്നില്‍ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്.

തങ്ങളെ കുടി ഇറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വയോധിക മന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞു. ഇതുകണ്ട് മന്ത്രിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.

ഹൈക്കോടതിയില്‍ നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ കൂടി ഹര്‍ജി ചേരണമോ എന്ന് ഇന്നത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി പ്രസാദ് പറഞ്ഞു. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും.

മറ്റപള്ളി മല ഈ നാട്ടിലെ ജനതയുടെ വലിയ വികാരമാണ്. വൈകാരിക പ്രശ്നമല്ല ഇത് ജനങ്ങളുടെ ജീവല്‍ പ്രശ്നമാണ്.സമരത്തിനെതിരായ പൊലീസ് നടപടി ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവരെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ത്തുന്ന ഏത് ആശങ്കകളെയും സര്‍ക്കാര്‍ ഗൗരവത്തോടെ കണക്കിലെടുക്കും.

കോടതിയെ സമീപിക്കുന്നത് ആലോചിക്കും. ന്യായമായ കാര്യങ്ങള്‍ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും പി പ്രസാദ് പറഞ്ഞു.

ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടുത്താനും നടപടിയുണ്ടാവും.

മണ്ണെടുപ്പിന് മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് നല്ലത്. മണ്ണെടുക്കുന്നതില്‍ മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കും എന്നും മന്ത്രി പറഞ്ഞു.

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

6 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

6 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

7 hours ago