Sports

‘ഒരു ക്യാച്ച് വിട്ടാല്‍, ഒരു മിസ് ഫീല്‍ഡ് വന്നാല്‍,റണ്‍ വഴങ്ങിയാല്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയാവും;കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്’

ലോകകപ്പിലെ ഹീറോയായി നില്‍ക്കുന്ന മുഹമ്മദ് ഷമിയെക്കുറിച്ച് കുറിപ്പുമായി ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍. അയാളുടെ പേര് മുഹമ്മദ് ഷമി എന്ന് ആയത് കൊണ്ട് ‘ഒരു ക്യാച്ച് വിട്ടാല്‍, ഒരു മിസ് ഫീല്‍ഡ് വന്നാല്‍,റണ്‍ വഴങ്ങിയാല്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയാവുമെന്ന് ആണ് ഹരിനാരായണന്‍ പറയുന്നത്.

- Advertisement -

2021 ലെ ടി20 മാച്ചില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ ഷമിയെ രാജ്യദ്രോഹിയും ഒറ്റുകാരനുമായി കണ്ട വര്‍ഗീയ വാദികളെ വിമര്‍ശിച്ചാണ് ഹരിനാരായണന്റെ കുറിപ്പ്.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നില്‍ക്കുമ്പോഴും കെയിന്‍ വില്യംസന്റെ ക്യാച്ച് മുഹമ്മദ് ഷമി വിട്ടപ്പോള്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയായി.

പിന്നെ വീണ്ടും അഞ്ചു വിക്കറ്റ് കൂടി എടുത്തപ്പോള്‍ ഷമി വീണ്ടും ഹീറോയായി. എന്നാല്‍ ഒരു ക്യാച്ച് വിട്ടാല്‍, ഒരു മിസ് ഫീല്‍ഡ് വന്നാല്‍,റണ്‍ വഴങ്ങിയാല്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയാവും കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്’-ക്രിക്കറ്റിലും മതം കൊണ്ടുവരുന്നവരെ വിമര്‍ശിച്ച് ഹരിനാരായണന്‍ പറഞ്ഞു.

പോസ്റ്റിങ്ങനെ-

ഇന്നത്തെ മത്സരത്തില്‍ കെയിന്‍ വില്യംസന്റെ ക്യാച്ച് മുഹമ്മദ് ഷമി വിട്ടപ്പോള്‍ ഒരു സുഹൃത്ത് ചില ട്വിറ്റര്‍ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചു തന്നു. .! (ഇവിടെ പതിക്കുന്നില്ലെന്ന് മാത്രം )
എത്രപെട്ടെന്നാണ് അയാള്‍ വീണ്ടും ദേശദ്രോഹിയും പാക്കിസ്ഥാന്‍ കാരനും ആകുന്നത്. എറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റെടുത്ത് ,ആ സമയം ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നില്‍ക്കുമ്പോഴാണെന്ന് ഓര്‍ക്കണം
പിന്നെ വീണ്ടും അഞ്ചു വിക്കറ്റ് കൂടി എടുത്തപ്പോള്‍ ഷമി വീണ്ടും ഹീറോയായി

2021 ലെ T20 മാച്ചില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റപ്പോള്‍ അയാള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ രാജ്യദ്രോഹിയും ഒറ്റുകാരനുമായി .അന്ന് കളിച്ച പതിനൊന്നു പേരില്‍ ഒരാള്‍ മാത്രമായിരുന്നു ആ പതിനൊന്നാം നമ്പറുകാരന്‍ .പക്ഷെ അയാള്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടവനായി കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്

തൊട്ടുമുമ്പ് നടന്ന ഏഷ്യാക്കപ്പില്‍ പലപ്പോഴും അയാള്‍ മൈതാനത്തിന് പുറത്തായിരുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും അയാള്‍ പുറത്ത് തന്നെ . വിന്നിങ്ങ് കോമ്പിനേഷനുവേണ്ടി ( ശാര്‍ദ്ദൂല്‍ ടാക്കൂറിനു വേണ്ടി എന്നത് മറ്റൊരു തമാശ ) .അതിനിടക്ക് ഏതോ ഇന്റര്‍വ്യൂവര്‍ ഷമിയോട് ചോദിച്ചു പുറത്തിരിക്കുന്നതില്‍ വിഷമമില്ലേ?

ഷമി ചിരിച്ചു കൊണ്ട് പറഞ്ഞു ‘ ടീം ജയിക്കുകയല്ലേ ഞാനുണ്ടോ എന്നതല്ല വിഷയം .ടീം ജയിക്കുന്നതാണ് സന്തോഷം ‘ അയാള്‍ക്ക് ചിരിക്കാനേ കഴിയു. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്
ഒടുവില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ് ആദ്യ മത്സരം അതില്‍ അഞ്ച് വിക്കറ്റ് ,അടുത്തതില്‍ നാല് വീണ്ടും അഞ്ച് എന്നിട്ടും ഒരു ക്യാച്ച് വിട്ടപ്പോള്‍ അയാള്‍ രാജ്യദ്രോഹി കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

ഇനി അയാള്‍ ഫൈനല്‍ കളിക്കാന്‍ പോകുന്നതോ അഹമ്മദാബാദിലേക്ക് .ഏഴ് മാസം മുമ്പ് ,മാര്‍ച്ചില്‍ ,ഇന്ത്യ – ആസ്‌ത്രേല്യ നാലാം ടെസ്റ്റില്‍ ,ജയ് ശ്രീറാം വിളിച്ചാണ് അവിടെയുള്ള ഒരു കൂട്ടം ആരാധകര്‍ അയാളെ അറ്റാക്ക് ചെയ്തത് കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ് .

ഫൈനലിലും ആ ഭയപ്പാടോടെയാവണം അയാള്‍ കളിക്കുക. ഒരു ക്യാച്ച് വിട്ടാല്‍ ,ഒരു മിസ് ഫീല്‍ഡ് വന്നാല്‍ ,റണ്‍ വഴങ്ങിയാല്‍ അയാള്‍ വീണ്ടും രാജ്യദ്രോഹിയാവും ‘കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്
എത്ര വിക്കറ്റ് വീഴ്ത്തിയാലാവും അയാള്‍ക്കാ പേര് മാറിക്കിട്ടുക പത്തില്‍ പത്ത് അതോ പതിന്നൊന്ന് ? .

അയാള്‍ വിക്കറ്റ് വീഴ്ത്തി കൊണ്ടേയിരിക്കും. അത്രമേല്‍ തീ കൊണ്ട കാലത്തിലൂടെ നടന്നു കയറിയതാണ്. മൂന്ന് ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവനാണ്. വിക്കറ്റ് വീഴ്ത്താതെ അയാള്‍ക്ക് വേറെ നിവൃത്തിയില്ല. ഒരു അബദ്ധം പിണഞ്ഞാല്‍ എല്ലാം തീര്‍ന്നു. കാരണം അയാളുടെ പേര് ,വിരാട് കോലിയെന്നോ ,ജസ് പ്രീത് ബുംറയെന്നോ ,രോഹിത് ശര്‍മ്മയെന്നോ അല്ല. മുഹമ്മദ് ഷമി എന്നാണ്
ആ മനുഷ്യനെ അഭിനന്ദിക്കും മുമ്പ് നമ്മളോരോരുത്തരും അയാളോട് ആയിരം വട്ടം മാപ്പു പറയേണ്ടതുണ്ട്

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

5 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

5 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

5 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

5 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

6 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

6 hours ago