Film News

4.5 ലക്ഷം രൂപ വാടകയ്ക്ക് ആയിരുന്നു സുശാന്ത് ഇവിടെ താമസിച്ചത്; നടന്റെ മരണ ശേഷം വേറെ ആരും ആ ഫ്‌ലാറ്റില്‍ താമസിച്ചില്ല

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജപുത്തിന്റെ മരണം ഇന്നും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. വാടകയ്ക്ക് താമസിക്കുന്ന മുംബൈയിലെ ഫ്‌ലാറ്റില്‍ ആയിരുന്നു സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ കാലങ്ങളായി ഇദ്ദേഹം ഡിപ്രഷനില്‍ ആയിരുന്നുവെന്നും ഇതാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

- Advertisement -


ഇപ്പോള്‍ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നടന്‍ പോയതിനുശേഷം മറ്റാരും ഇതുവരെ താമസിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്.

താരത്തിന്റെ മരണ ശേഷം ഇവിടേയ്ക്ക് പുതിയ താമസക്കാര്‍ ആരുമെത്തുന്നില്ല എന്നാണ് പുറത്തുവരുന്ന വിവരം. സുശാന്തിന്റെ മരണം നടന്ന് 2.5 വര്‍ഷങ്ങള്‍ക്ക് ശേഷവും വീട്ടില്‍ താമസിക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. അഞ്ച് ലക്ഷം രൂപയ്ക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ഇതുവരെ ആരുമെത്തിയില്ല. കടലിനോട് അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ലാറ്റിന് നാല് ബെഡ് റൂമും ടെറസുമുണ്ട്.

4.5 ലക്ഷം രൂപ വാടകയ്ക്ക് ആയിരുന്നു സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കും തന്റെ പെണ്‍സുഹൃത്തായ നടി റിയ ചക്രബര്‍ത്തിയ്ക്കുമൊപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഇവര്‍ ഫ്‌ലാറ്റ് ഒഴിഞ്ഞത്.

 

 

 

Anusha

Recent Posts

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

10 mins ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

4 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

4 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

4 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

17 hours ago