Film News

പറഞ്ഞ വാക്ക് പാലിച്ചു അവസരം തന്നതും, അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം തുക അയച്ചുതന്നതും ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു; അനീഷ് രവി

നടന്‍ ബാല അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ചി് ബാല രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദനും എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനീഷ് രവി .

- Advertisement -


പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങള്‍ ഒരുമിച്ചു ചിലവിടാന്‍ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്. സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷന്റെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേര്‍ത്ത് നിര്‍ത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ്. പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്‌ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോള്‍ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാന്‍ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂര്‍വ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു.

മടക്കയാത്രയില്‍ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങന്‍ )പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങള്‍ മൂന്നുപേര്‍ക്കും ഏതാണ്ട് ഒരേ സമയത്തതാണ് ക്യാഷ് വന്നതിന്റെ മെസ്സേജും വന്നത്. പിന്നെന്താണ്, ഈ കേള്‍ക്കുന്നതെന്ന് ചോദിച്ചാല്‍ അറിയില്ല. ഒന്നുകൂടി തനിയ്ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോള്‍ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്‌സ്പീരിയന്‍സ് ആണ് എന്നാണ്.


ചുരുങ്ങിയ നാള്‍ കൊണ്ട് താന്‍ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാന്‍ ഒരുവന് കഴിഞ്ഞു എങ്കില്‍ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്. അത് അത്ര പെട്ടെന്ന് ഒരാള്‍ക്കും മറച്ചു പിടിയ്ക്കാനാവില്ല. കാരണം നമ്മള്‍ ചെയ്യുന്ന നന്മ നമ്മെ തേടി വരും എന്നുമായിരുന്നു അനീഷ് രവിയുടെ കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

Anusha

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

38 mins ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

50 mins ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

2 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

2 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

3 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

3 hours ago