മലയാളികളുടെ പ്രിയ താരം നിവിൻ പോളി വെബ്സിരിസിൽ അഭിനയിക്കുന്നു. നിവിൻ നായകനായി എത്തുന്ന പുതിയ വെബ്സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.
ഫാർമ എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് പി ആർ അരുൺ ആണ്.
പി ആർ അരുൺ സംവിധാനം ചെയ്യുന്ന സീരീസിൽ രജിത് കപൂർ, ശ്രുതി രാമചന്ദ്രൻ, നരേയ്ൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
നിവിൻ പോളി നായകനാകുന്ന വെബ് സീരീസ് ഡിസ്നി + ഹോട്സ്റ്റാറിൽ ആണ് എത്തുന്നത്.
മലയാളത്തിൽ നായക നടൻമാർ മലയാളം വെബ്സിരിസിൽ അഭിനയിക്കുന്നത് കുറവാണ്. അജു വര്ഗീസ് ആണ് ഇതിനു മുൻപ് വെബ്സിരിസിൽ അഭിനയിച്ചത്.
അജുവിന്റെ പാത പിന്തുടർന്ന് ആണ് നിവിൻ എത്തിയിരിക്കുന്നത്. അതേസമയം മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങൾ നിവിന്റേതായി ഒരുങ്ങുന്നുണ്ട്.