മലയാളികളുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ യുവനിരനായകനായി ഉയരുകയായിരുന്നു.
നിവിന്‍ പോളിയുടേതായി ‘സാറ്റര്‍ഡേ നൈറ്റാ’ണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഈ ചിത്രം വിജയം ആയിരുന്നില്ല. കഴിഞ്ഞ കൊല്ലം ഇറങ്ങിയ ഒരു ചിത്രവും വലിയ വിജയം സ്വന്തമാക്കിയിരുന്നില്ല.
നിവിന്‍ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. ഇതോടെ നിവിന്‍ നേരെ വലിയ ബോഡി ഷെയിമിങ് നടന്നിരുന്നു. നിവിന്റെ ശരീരത്തിനെ വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു.
ഇതിനിടയില്‍ ഇപ്പോഴിത നിവിന്റെ മേക്കോവര്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നിവിന്‍ പോളിയുടേതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്.
View this post on Instagram
ആളെ ആകെ മാറിപ്പോയല്ലോ, ഇപ്പോള്‍ വീണ്ടും ലുക്കായല്ലോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. സൃഹൃത്ത് അജു വര്‍ഗീസ് പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
2022 മോശമായിരുന്നുവെങ്കിലും 2023 ഹിറ്റുകളുടെ വര്‍ഷമായിരിക്കും എന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം 2023ല്‍ ഒരു പിടി മികച്ച ചിത്രങ്ങളാണ് നിവിന്റെതായി എത്തുന്നത്.
മലയാളത്തില്‍ തുറമുഖം, താരം, തമിഴില്‍ യേഴു കടല്‍ യേഴു മലൈ എന്നിവയാണ് നിവിന്റെതായി ഒരുങ്ങുന്ന സിനിമകള്‍. അതേസമയം റോഷന് ആന്‍ഡ്രൂസായിരുന്നു സാറ്റര്‍ ഡേ നൈറ്റെന്ന ചിത്രം സംവിധാനം ചെയ്തത്.
‘കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയും റോഷന് ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രത്തിന് വന്‍ വിജയം നേടാനായിരുന്നില്ല. നവീന്‍ ഭാസ്കര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.