Film News

‘ബോഡി ഷെയ്മിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും നമ്മുടെ ഇഷ്ടം’: നിവിന്‍ പോളി

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ ജൂലൈ 21ന് തീയറ്ററുകളില്‍ എത്തുകയാണ്. കോര്‍ട്ട് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെയുണ്ടാകുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറയുകയാണ് നിവിന്‍ പോളി.

- Advertisement -

ബോഡി ഷെയ്മിംഗ് അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് നടന്‍ നിവിന്‍ പോളി. വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും ഓരോ ആളുകളുടേയും ഇഷ്ടമാണ്. കഥാപാത്രങ്ങള്‍ ഡിമാന്‍ഡ് ചെയ്യുന്നതിന് അനുസരിച്ച് എങ്ങനെ വേണെങ്കിലും വരാം. ഇതുവരെ ചെയ്തത് അങ്ങനെയുള്ള ചിത്രങ്ങള്‍ ആയിരുന്നില്ല. ഇനിയുള്ള ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കും ഇനിയുണ്ടാകുകയെന്നും നിവിന്‍ പോളി പറഞ്ഞു.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യര്‍ നിര്‍മിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ ആസിഫ് അലി എന്നിവരെ കൂടാതെ ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. മനോജാണ് ചിത്രസംയോജനം നിര്‍വഹിച്ചത്. ശബ്ദ മിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം-ബേബി പണിക്കര്‍ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു

Rathi VK

Recent Posts

നടി മീനയും അമ്മയും മോശമായി പെരുമാറി, പരാതിയുമായി നിർമാതാവ് – മീനയുടെ തനിനിറം പുറത്തുവന്നെന്നു ഒരു വിഭാഗം, ഇയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മറ്റൊരു വിഭാഗം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…

4 hours ago

10 വയസ്സുള്ള കുഞ്ഞിനോട് ചെയ്യുന്നത് കൊടുംക്രൂരത, മാളികപ്പുറം താരം ദേവനന്ദയുടെ പിതാവ് പോലീസിൽ പരാതി നൽകി, ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…

5 hours ago

മമ്മൂട്ടിയുടെ ദാദാസാഹിബ് സിനിമയിലെ നായികയെ ഓർമയില്ലേ? പെട്ടെന്നൊരു ദിവസം സിനിമ വിടുവാൻ കാരണം സിനിമയിൽ നിന്നും ഉണ്ടായ ആ മോശം അനുഭവം

ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…

5 hours ago

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

6 hours ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

6 hours ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

6 hours ago