ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജുവിനെക്കുറിച്ച് നടി നിത്യ രവീന്ദർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.വാക്കുകൾ ഇതാണ്,മഞ്ജുവിന്റെ ജീവിതം ഏവർക്കും പ്രചോദനമാണെന്ന് നിത്യ രവീന്ദർ പറയുന്നു. നടി മീര ജാസ്മിന്റെ പെർഫോമൻസ് വളരെ ഇഷ്ടമാണ്. എന്നാൽ എനിക്ക് കണ്ട് ആശ്ചര്യം തോന്നിയ നടി മഞ്ജു വാര്യരാണ്. ജീവിതത്തിൽ എല്ലാവരും ഇങ്ങനെയായിരിക്കണം എന്ന് കരുതുന്നു. അവരിൽ നിന്നും ഞാൻ പഠിച്ച പാഠം ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നമ്മുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകരുത് എന്നാണ്. ജീവിതത്തിൽ ആയിരം പ്രശ്നങ്ങൾ വരും, പോകും.
നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. ഇവരൊക്കെയാണ് പ്രചോദനം. ഇൻസ്പിരേഷൻ എന്ന് വെറുതെ പറയുന്നതിലല്ല കാര്യം. ഒരു ചെറിയ വിഷമം വന്നാൽ തലയിൽ കെെ വെച്ച് ദുഖിച്ചിരിക്കുകയല്ല വേണ്ടത്. പോയത് പോയി. അതിലിപ്പോൾ എന്താണ്. പകരം വന്നതെന്താണെന്ന് നോക്കൂ. ഇക്കാര്യത്തിൽ എനിക്ക് മഞ്ജു വാര്യരെ വളരെ ഇഷ്ടമാണെന്നും നിത്യ വ്യക്തമാക്കി. മലയാള സിനിമകളിൽ അഭിനയിച്ചതിന്റെ അനുഭവങ്ങളും നിത്യ രവീന്ദർ പങ്കുവെച്ചു. നെടുമുടി വേണു, സുകുമാരൻ, മോഹൻലാൽ തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.നെടുമുടി വേണു സാറെ മറക്കാൻ പറ്റില്ല. എത്ര വലിയ ആർട്ടിസ്റ്റാണ്. ഏത് കഥാപാത്രം കൊടുത്താലും അതിൽ ജീവിക്കും. മലയാളത്തിൽ തനിക്കേറെ ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണ്. ഞാനും ഒരു ആർട്ടിസ്റ്റാണ്. പക്ഷെ കഥാപാത്രമെന്നത് മുഖത്ത് മാത്രം കൊടുക്കുന്ന എക്സ്പ്രഷൻ അല്ല. ശരീരഭാഷയും പ്രധാനമാണ്. ദൃശ്യത്തിൽ അദ്ദേഹം സൈക്കിളോടിക്കുന്ന രംഗമുണ്ട്. അത് കണ്ടാൽ ഈ മനുഷ്യൻ സൈക്കിളല്ലാതെ മറ്റൊന്നും ഓടിച്ചിട്ടില്ലെന്ന് തോന്നും. അദ്ദേഹം കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലും
മലയാളത്തിൽ സ്വാഭാവികമായി അഭിനയിച്ചാൽ മതി. തമിഴിൽ കുറേക്കൂടി അഭിനയിക്കണം. തെലുങ്കിൽ ഒരുപാട് ഭാവങ്ങൾ കൊടുത്താലേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടൂ. ഓരോ ഭാഷയിൽ ഇത് മനസിലാക്കിയാണ് അഭിനയിച്ചതെന്നും നിത്യ വ്യക്തമാക്കി. തമിഴിൽ ഞാൻ കണ്ട് അത്ഭുതപ്പെട്ട നടി ശ്രീവിദ്യാമ്മയാണ്. എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങൾ അവർ ചെയ്തു. വ്യക്തിപരമായും അവരുമായി അടുപ്പമുണ്ടായിരുന്നു