പേളി മാണിയുടെയും ശ്രീനിഷിന്റെയും മകളായ നിലബേബിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. ജനിച്ച ദിവസം തന്നെ സ്റ്റാറായ താര പുത്രിയാണ് നിലാ. തങ്ങളുടെ വീട്ടിലെ ഒരു അംഗത്വ പോലെ തന്നെയാണ് ആരാധകര്‍ നിലയെ കാണുന്നത്. ഇന്ന് അച്ഛനെയും അമ്മയെക്കാള്‍ ആരാധകര്‍ ഏറെയാണ് ഈ കുഞ്ഞിന്.
മകളുടെ വിശേഷം പങ്കുവെച്ച് പേളി എത്താറുണ്ട്. നിലയുടെ ക്യൂട്ട് ചിത്രങ്ങളെല്ലാം നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍മീഡിയ വഴി വൈറല്‍ ആവാര്. ഇപ്പോഴിതാ നിലയ്ക്ക് ഒരു വയസ്സായതിനെക്കുറിച്ചാണ് താരങ്ങള്‍ പറയുന്നത്. മകള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് പേളിയും ശ്രീനിഷും പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
നിലയ്ക്ക് ഇന്ന് ഒരു വയസ്. ഞങ്ങള്‍ക്ക് അവളെ ഉമ്മ വയ്ക്കുന്നതും കെട്ടിപിടിക്കുന്നതും നിര്‍ത്താന്‍ കഴിഞ്ഞില്ല. അവള് ഞങ്ങളുടെ സ്നേഹത്തിന്റെ ഏറ്റവും തിളക്കമുള്ള കിരണമാണ്. അതുപോലെ അവള് ഞങ്ങളുടെ ഏറ്റവും വലിയ ടീച്ചര്‍ കൂടിയാണ്. മമ്മയും ദാദയും നിന്നെ സ്നേഹിക്കുന്നു നില. അവള് നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്നേഹം അറിയിക്കുന്നു… അവളുടെ വലിയ കുടുംബം- എന്നാണ് പേളിയും ശ്രീനിഷും കുറിച്ചിരിക്കുന്നത്. സ്നേഹത്തോടെ നിലയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പിന്നാലെ നിരവധി താരങ്ങളാണ് നിലക്ക് പിറന്നാള്‍ ആശംസ അറിയിച്ച് എത്തുന്നത്. ആരാധകരും അതിരാവിലെ തന്നെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും നിലയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചു.