ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നയന്‍താരയും വിഘ്നേഷും തമ്മിലുള്ള വിവാഹം. വലിയ ആഘോഷത്തോടുകൂടി ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടത്തിയത്. നിരവധി സിനിമ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിവാഹദിനത്തില്‍ ചുവന്ന സാരിയില്‍ വേറിട്ട ലുക്കില്‍ തന്നെയാണ് നയന്‍താര എത്തിയത്. വിവാഹശേഷവും തങ്ങളുടെ ഹണിമൂണ്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ എല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. തായ്ലന്ഡിലാണ് ഇവരുടെ ഹണിമൂണ്‍ ആഘോഷം.
View this post on Instagram
ഇവിടെനിന്ന് പകര്‍ത്തിയ നിരവധി ഫോട്ടോ ഈ താരതമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ നയന്‍താരയുടെ വിഘ്നേഷിന്റെയും പുറത്തുവന്ന ഫോട്ടോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ചിത്രത്തില്‍ വിഘ്നേഷിനെ നയന്‍താര ചേര്‍ത്തു പിടിച്ചിരിക്കുന്നതും കാണാം. മനോഹരമായ ഇവരുടെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. സ്നേഹം അറിയിച്ചു താരങ്ങളുടെ പ്രിയപ്പെട്ടവരും എത്തി.
View this post on Instagram
‘നാന് പിറന്ത ദിനമേയ്” എന്ന ക്യാപ്ഷനോടെയാണ് ഒടുവില്‍ വിഘ്നേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തായ്ലാന്‍ഡിലെ ആഡംബര റിസോര്‍ട്ടുകളില്‍ ഒന്നായ ”ദി സിയം” ത്തില്‍ നിന്നുള്ള തങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും മറ്റും ഇവര്‍ ആരാധകരുമായി പലപ്പോഴും പങ്കുവെക്കുകയും ചെയ്തിരുന്നു.
View this post on Instagram
മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.’10 സ്കെയിലില്‍ അവള് ‘നയന്‍’ ആണ് ഞാന്‍ ‘വണ്‍’. ദൈവത്തിന്റെയും പ്രപഞ്ചത്തിന്റെയും സഹായത്താലും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും അനുഗ്രഹത്താലും വിവാഹിതരായി’, വിഘ്നേഷ് ശിവന് ട്വീറ്റ് ചെയ്തു. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല .