ചരിത്രത്തില്‍ ആദ്യമായിട്ടാണ് മലയാളം ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് ഒരു സ്ത്രീ എത്തുന്നത്. ശരിക്കും ആഘോഷിക്കപ്പെടേണ്ട നിമിഷങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ സംഭവിച്ചത് എല്ലാം മറിച്ച്. ദില്‍ഷ വിന്നര്‍ ആയതുമുതല്‍ നിരവധി വിമര്‍ശനമാണ് ബിഗ്ബോസിന് നേരെ അടക്കം വരുന്നത്. ഇത് പലപ്പോഴും ദില്‍ഷയെ കൂടി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇതൊന്നും മൈന്‍ഡ് ചെയ്യാറില്ല ദില്‍ഷ.
ഇപ്പോഴിത പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആയ മഹാദേവന് തമ്പിക്കൊപ്പം തന്റെ മേക്കോവര്‍ ഷൂട്ട് നടത്തിയിരിക്കുകയാണ് ദില്‍ഷ. ഒറ്റ നോട്ടത്തില്‍ ദില്‍ഷയാണെന്ന് പറയുക പോലും ചെയ്യില്ല ചിത്രങ്ങള്‍ കണ്ടാല്‍. വേഷത്തിലും രൂപത്തിലും അടിമുടി മാറിയിരിക്കുകയാണ് താരം. കണ്ണുകള്‍ക്കും ചുണ്ടിനും പ്രാധാന്യം കൊടുത്തു കൊണ്ടാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
View this post on Instagram
ഇന്നലെ ഞങ്ങള്‍ നടത്തിയ ആവേശകരമായ ഫോട്ടോഷൂട്ടിന്റെ രസകരമായ നിമിങ്ങളില്‍ നിന്ന് എന്ന് കുറിച്ചു കൊണ്ടാണ് ദില്‍ഷ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ ഫോട്ടോഷൂട്ടിനായി ഒരുങ്ങുന്നതിന്റെ വീഡിയോയും ദില്‍ഷ പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം കുടുംബവിളക്കിലെ വേദികയായി എത്തുന്ന ശരണ്യക്കൊപ്പമുള്ള ചിത്രം ദില്‍ഷ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയില്‍ ഇട്ടിരുന്നു. ചെന്നൈയിലേക്ക് പറക്കുന്നു എന്നും കുറിച്ചാണ് ഫോട്ടോ പങ്കുവെച്ചത്. ഇതോടെ ദില്‍ഷ സീരിയലിലേക്കോ എന്നും ചിലര്‍ ചോദിച്ചു .