കസബ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ താരമാണ് നേഹ സക്സേന. ചിത്രത്തിലെ പൊലീസ് റോളിന് മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. തെന്നിന്ത്യയില്‍ അഭിനയ മൂല്യം കൊണ്ട് തിളങ്ങിയ നടിയ്ക്ക് ആരാധകരും ചെറുതല്ല.
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മുന്‍പും താരം ചില ശ്രദ്ധേയമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് അത്തരത്തില്‍ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് തുറന്ന് പ്രതികരിക്കുകയാണ് നടി. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നിരവധി ഓഫറുകളാണ് വന്നിട്ടുള്ളതെന്നും അവയെല്ലാം തന്റെ ശരീരത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഗ്ലാമറസ് വേഷങ്ങള്‍ മാത്രം തേടിയെത്തിയതോടെയാണ് താരം ഈ സത്യാവസ്ഥ മനസിലാക്കിയത്. തന്റെ ശരീരം തന്നെയാണ് ഇതിന് കാരണമെന്ന് നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്. ബംഗളൂരുവിലെ ക്ലബ് മഹേന്ദ്രയിലെ ജോലി ഉപേക്ഷിച്ചാണ് താരം സിനിമയിലേക്ക് എത്തിയത്. ജനിച്ചപ്പോള്‍ തന്നെ അച്ഛന് നഷ്ടപ്പെട്ടതിന്റെ വേദന താരം അനുഭവിച്ചിരുന്നു. അമ്മയും താനും അടങ്ങുന്ന കുടുംബം ഏറെ കഷ്ടപ്പെട്ടാണ് ജീവിതം കരയ്ക്ക് എത്തിച്ചതെന്ന് നേഹ മുന്‍പ് ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
കഷ്ടതയില്‍ നിന്ന് ജീവിതം കര പിടിപ്പിക്കാന്‍ ഒരുപാട് കഷ്പ്പെട്ടിട്ടുണ്ടെന്ന് നേഹ വെളിപ്പെടുത്തുന്നത്. അമ്മ ശക്തയായിരുന്നു. സെല്‍ഫ് റെസ്പെക്ട് നല്കുന്ന വ്യക്തി കൂടിയായിരുന്നു അമ്മ. അതിനാല്‍ തന്നെയാണ് ജീവിതത്തില്‍ വിജയിക്കണമെന്ന ചിന്ത എത്തിയത്.
നടി ആകണമെന്ന ആഗ്രഹം അമ്മ വിലക്കിയിരുന്നു. എയര്‍ ഹോസ്റ്റസ് ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.വിദ്യഭ്യാസ ലോണ്‍ എടുത്താണ് എയര്‍ ഹോസ്റ്റസ് കോഴ്സ് പഠിച്ചത്. എന്നാല്‍ എന്റെ ആഗ്രഹം വിട്ടിരുന്നില്ല. ചെറുതായി മോഡലിങ് ചെയ്ത് ഇന്ഡസ്ട്രിയിലോട്ട് കടന്നെത്തിയത്. അമ്മയോട് ഈ ആഗ്രഹം പറഞ്ഞപ്പോള്‍ അവസാനം അമ്മ ഈ ആവശ്യം അംഗീകരിച്ചെന്നും നേഹ പറയുന്നു. ആദ്യകാലത്ത് അഭിനയിക്കാന്‍ പണം പോലും ആവശ്യപ്പെട്ടില്ല. ചിലപ്പോള്‍ തിരിച്ച് എന്റെ പഴയ ജോലിയിലേക്ക് പോകാന്‍ തീരുമാനമെടുത്തിട്ടുണ്ട്.
ഒരിക്കല്‍ ഒരു ഫോട്ടോഷൂട്ടിന് ഇടയിലാണ് സിനിമ മോഹം സഫലമാകുന്നത്. തുളു ഭാഷയില്‍ പുറത്തിങ്ങിയ റിക്ഷ ഡ്രൈവര്‍ എന്ന ചിത്രത്തില്‍ നായികയായി കടന്നെത്തുകയായിരുന്നു.
ആ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങുവാന്‍ വേണ്ടി കാലി ഓട്ടോ കാത്ത് നില്‍ക്കുമ്പോഴാണ് എന്നെ തേടി ആ ഓഫര്‍ എത്തിയത്. വളരെ ചുരുങ്ങിയ ചിലവിലാണ് ആ ചിത്രം ഒരുങ്ങിയത്. പ്രതിഫലം ഒന്നും ലഭിച്ചില്ല, വീട്ടുകാരെ എല്ലാം കൂട്ടി ലൊക്കേഷനില്‍ എത്താനാണ് സംവിധായകന് പറഞ്ഞത്. അത് എന്റെ കംഫര്‍ട്ട് നോക്കിയായിരുന്നു- നേഹ പറയുന്നു.ആ സിനിമ വന്‍ വിജയമായി തീര്‍ന്നു. മറക്കാനാകാത്ത സമ്മാനമായിരുന്നു അത്. ഞാന്‍ അന്യഭാഷാ നടിയായിട്ട് കൂടി മലയാളഴികള് എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.അമ്മ ഇല്ലാത്ത അവസരത്തില്‍ പോലും അനാഥയാണ് എന്ന തോന്നാല്‍ ഒരിക്കലും അലട്ടുന്നില്ല എന്നും നേഹ പ്രതികരിക്കുന്നത്.
ശരീരം ചോദിക്കുന്ന സംവിധായകര്‍ ഇവിടെയുണ്ട്
നല്ല ഉയരമുണ്ട്, നിന്റേത് നല്ല കണ്ണുകളാണ് എന്നൊക്കെയാണ് ഒഡീഷന് എത്തുമ്പോള്‍ മിക്ക സംവിധായകരും നിര്‍മ്മാതാക്കളും പറയുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ ശൈലി മാറ്റി. ഓഡീഷന് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആകും സംവിധായകരോ അവരുടെ സഹായികളോ വിളിക്കുന്നത്. ഒഡിഷന് ശേഷം എത്തുക മോശമാ. ഫോണ്‍ കോളുകള്‍ ആയിരിക്കും.
നേഹ നാളെയൊരു ഷോര്‍ട്ട് ഡ്രസ് അണിഞ്ഞ് വരാന്‍ പറ്റുമോ എന്നായിരിക്കും ഇവരുടെ ചോദ്യം. സിനിമയിലുള്ളത് ഗ്ലാമറസ് റോളാണ്. മേഡം ഒഡീഷന് എത്തിയത് സാള്വാര് കമ്മീസ് ധരിച്ചല്ലെ എന്ന് പിന്നാലെ പ്രതികരണവും എത്തും.
വെസ്്റ്റേണ്‍ കോസ്റ്റും സ്ക്രീനില്‍ കാണാന്‍ ഭംഗിയാണ് പക്ഷേ നേരില്‍ കാണാന്‍ ഭംഗിയില്ല എന്നാണ് അന്ന് ഞാന്‍ അവരോട് മറുപടി പറഞ്ഞതെന്നും നേഹ പ്രതികരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ കാസ്റ്റിങ് കൗച്ചാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തെന്നും താരം പറയുന്നു.