Film News

വേണുച്ചേട്ടന്‍ അന്തരിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി; ഈ വിയോഗം താങ്ങാനാവുന്നതിനും അപ്പുറമെന്ന് നടി ദിവ്യ ഉണ്ണി

പകരംവെക്കാനില്ലാത്ത മഹാനടന്‍ നെടുമുടി വേണു നമ്മളെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ ദിവസം ആണ്. നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് നടന്‍ ഈ ലോകത്ത് നിന്നും പോയത്. വില്ലനായും നടനായും സഹനടനായും അങ്ങനെ നടന്റെ എത്രയെത്ര കഥാപാത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു, അതെല്ലാം എന്നും പ്രേക്ഷ മനസില്‍ ഉണ്ടാവും. മലയാളത്തിലും തമിഴിലും 500 ഓളം ചിത്രങ്ങള്‍ ചെയ്തു.

- Advertisement -

അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. നേരത്തെ മോഹന്‍ലാലും , മമ്മൂട്ടിയെല്ലാം നെടുമുടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ആഗ്രഹിച്ചിട്ടും സാഹചര്യം മൂലം വരാന്‍ കഴിയാത്തവരും ഉണ്ട്. അതില്‍ ഒരാളാണ് നടി ദിവ്യ ഉണ്ണി. ഇപ്പോള്‍ നടന്‍ നെടുമുടി വേണുവിനെക്കുറിച്ച് നടി ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

വേണുച്ചേട്ടന്‍ അന്തരിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി, അദ്ദേഹത്തിനൊപ്പമുള്ള എല്ലാ സ്‌നേഹനിര്‍ഭരമായ ഓര്‍മ്മകളും ആസ്വദിക്കുന്നു. നിങ്ങള്‍ ഞങ്ങളില്‍ പകര്‍ന്ന അച്ചടക്കങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നു. ശൂന്യത വളരെ വലുതാണ് വേണു അങ്കിള്‍. എപ്പോഴും എന്നും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നുമായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഈ വിയോഗം താങ്ങാനാവുന്നതിനും അപ്പുറത്താണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.


നടന്‍ നെടുമുടി വേണുവിനെക്കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞത് ഇങ്ങനെ.. കുട്ടിക്കാലത്ത് തന്നെ എഴുത്തും വായനയുമൊക്കെയായിരുന്നു വേണുവിന് പ്രിയപ്പെട്ടത്. നാടകങ്ങള്‍ എഴുതുന്നതായിരുന്നു അന്നത്തെ പ്രധാന ഹോബി. അധ്യാപന ജീവിതത്തിനൊപ്പവും കലയെ കൂടിക്കൂട്ടിയിരുന്നു അദ്ദേഹം. ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പത്മരാജനും അരവിന്ദനുമായുമൊക്കെ അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. പില്‍ക്കാലത്ത് തന്റെ വീടിനും ആ പേരായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

6 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

6 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

7 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago