Film News

നഷ്ടം എന്ന വാക്ക് അല്ല അതിനപ്പുറം എന്തോ ആണ് എനിക്ക് പറയാന്‍ അറിയില്ല; ഇടറുന്ന ശബ്ദത്തോടെ മോഹന്‍ലാല്‍ നെടുമുടി വേണുവിനെക്കുറിച്ച്

മലയാളസിനിമയ്ക്ക് പകരം വെക്കാനില്ലാത്ത നടന്മാരുടെ ലിസ്റ്റ് എടുത്തു നോക്കിയാല്‍ അതില്‍ ഒന്ന് നടന്‍ നെടുമുടി വേണു തന്നെയായിരിക്കും. 500 ഓളോ സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റെതായ ഒരു ഇരിപ്പിടം കണ്ടെത്തിയ നെടുമുടിവേണു ഒടുവില്‍ ഈ ലോകത്തോട് തന്നെ വിട പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു നടന്റെ മരണം സ്ഥിരീകരിച്ചത്. ഉദര രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ കരള്‍ രോഗവും അലട്ടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .

- Advertisement -

സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. ഇപ്പോള്‍ നടന്‍ മോഹന്‍ലാലും നെടുമുടി വേണുവിനെ അവസാനമായി കാണാന്‍ എത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. എന്റെ സഹോദരനാണോ എന്ന് ചോദിച്ചാല്‍ അതിനൊക്കെ അപ്പുറത്തുള്ള ബന്ധമാണ് വേണു ചേട്ടനും താനും തമ്മില്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘വേണു ചേട്ടന്റെ അമ്മയായുമുള്ള ബന്ധമൊക്കെ ഇപ്പോള്‍ ഓര്‍ത്ത് പോവുന്നു. ഈ വീട്ടില്‍ ഞാന്‍ എപ്പോഴും വരാറുണ്ട്. നഷ്ടം എന്ന വാക്ക് അല്ല.. അതിനപ്പുറം എന്തോ ആണ്. എനിക്ക് പറയാന്‍ അറിയില്ല’ എന്ന് പറഞ്ഞ് ലാല്‍ നിര്‍ത്തുകയായിരുന്നു. 

ഒരു ജേഷ്ഠ സഹോദരനെപ്പോലെ, ചേര്‍ത്തു പിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടന്‍ എനിക്ക്. എത്ര സിനിമകളില്‍ ഒന്നിച്ചു ഞങ്ങള്‍. മലയാളം നെഞ്ചോടു ചേര്‍ത്ത എത്ര വൈകാരിക സന്ദര്‍ഭങ്ങള്‍ ഒന്നിച്ചു സമ്മാനിക്കാനായി ഞങ്ങള്‍ക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നല്‍കാന്‍ ആവുന്നില്ല എന്ന് ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

അതേസമയം തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു.

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago