പകരംവെക്കാനില്ലാത്ത മഹാനടന് നെടുമുടി വേണു നമ്മളെ വിട്ടുപിരിഞ്ഞത് കഴിഞ്ഞ ദിവസം ആണ്. നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് നടന് ഈ ലോകത്ത് നിന്നും പോയത്. വില്ലനായും നടനായും സഹനടനായും അങ്ങനെ നടന്റെ എത്രയെത്ര കഥാപാത്രങ്ങള്‍ നമ്മള് കണ്ടിരിക്കുന്നു, അതെല്ലാം എന്നും പ്രേക്ഷ മനസില്‍ ഉണ്ടാവും. മലയാളത്തിലും തമിഴിലും 500 ഓളം ചിത്രങ്ങള്‍ ചെയ്തു.
അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. നേരത്തെ മോഹന്‍ലാലും , മമ്മൂട്ടിയെല്ലാം നെടുമുടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ആഗ്രഹിച്ചിട്ടും സാഹചര്യം മൂലം വരാന്‍ കഴിയാത്തവരും ഉണ്ട്. അതില്‍ ഒരാളാണ് നടി ദിവ്യ ഉണ്ണി. ഇപ്പോള്‍ നടന് നെടുമുടി വേണുവിനെക്കുറിച്ച് നടി ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
വേണുച്ചേട്ടന് അന്തരിച്ചുവെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി, അദ്ദേഹത്തിനൊപ്പമുള്ള എല്ലാ സ്നേഹനിര്‍ഭരമായ ഓര്‍മ്മകളും ആസ്വദിക്കുന്നു. നിങ്ങള്‍ ഞങ്ങളില്‍ പകര്‍ന്ന അച്ചടക്കങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നു. ശൂന്യത വളരെ വലുതാണ് വേണു അങ്കിള്‍. എപ്പോഴും എന്നും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നുമായിരുന്നു ദിവ്യ ഉണ്ണി കുറിച്ചത്. ഈ വിയോഗം താങ്ങാനാവുന്നതിനും അപ്പുറത്താണെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
നടന് നെടുമുടി വേണുവിനെക്കുറിച്ച് സുഹൃത്തുക്കള്‍ പറഞ്ഞത് ഇങ്ങനെ.. കുട്ടിക്കാലത്ത് തന്നെ എഴുത്തും വായനയുമൊക്കെയായിരുന്നു വേണുവിന് പ്രിയപ്പെട്ടത്. നാടകങ്ങള്‍ എഴുതുന്നതായിരുന്നു അന്നത്തെ പ്രധാന ഹോബി. അധ്യാപന ജീവിതത്തിനൊപ്പവും കലയെ കൂടിക്കൂട്ടിയിരുന്നു അദ്ദേഹം. ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിലൂടെയായിരുന്നു ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. പത്മരാജനും അരവിന്ദനുമായുമൊക്കെ അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. പില്ക്കാലത്ത് തന്റെ വീടിനും ആ പേരായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്.