മലയാളികളുടെ പ്രിയ്യപ്പെട്ട താരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും.ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പാടെ അകന്ന് കഴിയുകയാണ്. നസ്റിയയാണെങ്കില് വല്ലപ്പോഴും കൂടിയാണ് ഒരു ഫോട്ടോ പങ്കുവയ്ക്കുന്നത്. അങ്ങനെ നസ്റിയ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു കുടുംബ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്.ഫാസിലും ഭാര്യയും അവരുടെ നാല് മക്കളും, മരുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബ ചിത്രം. പക്ഷെ ആ ചിത്രത്തില്‍ എല്ലാവരുടെയും ആദ്യത്തെ ശ്രദ്ധ പോകുന്നത് ഒരേ ഒരാളിലേക്കാണ് എന്ന് കമന്റ് ബോക്സ് കണ്ടാല്‍ വ്യക്തമാകും, അതെ സാക്ഷാല്‍ ഫഹദ് ഫാസിലിലേക്ക് തന്നെ. നാളുകള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിനെ ആളുകള്‍ ഇതുപോലെയെങ്കിലും കാണുന്നത്
അതെ സമയം ഇതേ ഫോട്ടോ ഫഹദിന്റെ സഹോദരന് ഫര്ഹാന് ഫാസിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പൊതുവെ പെരുന്നാള്‍, ഓണം പോലുള്ള വിശേഷ ദിവസങ്ങളിലാണ് ഇത്തരം കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോള്‍ ഈ ഫോട്ടോ പങ്കുവച്ചതിന് പിന്നിലുള്ള വിശേഷം അന്വേഷിക്കുന്നവരും കമന്റ് ബോക്സില്‍ വരുന്നുണ്ട്.ഇപ്പോള്‍ അഭിമുഖങ്ങളില്‍ നിന്നും, പൊതു പരിപാടികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും എല്ലാം അകന്നു നില്‍ക്കുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു കുറവും ഇല്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാമണ്ണന് എന്ന തമിവ് ചിത്രത്തിലെ നെഗറ്റീവ് വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. പുഷ്പ എന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടിയാണ് ആരാധകരുടെ ഇപ്പോഴത്തെ കാത്തിരിപ്പ്. രജിനികാന്തിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.
അതെ സമയം വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴും എല്ലാമാണ് ഇപ്പോള്‍ നസ്റിയയും പരീക്ഷിക്കുന്നത്. അണ്ടെ സുന്ദരനകി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്റിയ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.