മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് നടി മേഘ്ന രാജ്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിൽ അരങ്ങേറുന്നത്. കേരളത്തിൽ വൻവിജയമായിരുന്നു യക്ഷിയും ഞാനും എന്ന ചിത്രം. വിനയൻ എന്ന സംവിധായകന്റെ തിരിച്ചു വരവ് കൂടി ആയിരുന്നു ഈ ചിത്രത്തിലൂടെ മലയാളികൾ കണ്ടത്.
എങ്കിലും വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആണ് മേഘ്ന മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറുന്നത്. തുടർന്ന് മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം ഈ നടിക്ക് ലഭിച്ചു.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മേഘ്ന സജീവ സാന്നിധ്യമായിരുന്നു. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു മേഘ്നയുടെ ഭർത്താവ്. തമിഴ് നടനായ അർജുൻ സർജയുടെ അനന്തിരവൻ കൂടിയായിരുന്നു ചിരഞ്ജീവി.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചിരഞ്ജീവി നമ്മെ വിട്ടു പിരിയുന്നത്. ഈ സംഭവത്തിനുശേഷം മേഘ്ന സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. പിന്നീട് മേഘ്ന ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത ബേബിഷവർ ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കുള്ളിൽ ആയിരുന്നു വൈറലായത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു മേഘ്ന ഒരു ആൺകുഞ്ഞിന് ജൻമം നൽകിയത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകൾ ആയിരുന്നു അഭിനന്ദനങ്ങളുമായി എത്തിയത്. മലയാളത്തിൽ നടിമാരായ നസ്രിയ നസീം, അനന്യ എന്നിവരും ആശംസകളുമായി എത്തിയിരുന്നു.
നടി നസ്രിയയും ഭർത്താവ് ഫഹദും ഒരുമിച്ച് മേഘ്നയെ ബംഗലുരുവിൽ പോയി സന്ദർശിച്ചു എന്ന വാർത്തയാണ് ഇന്ന് മലയാള മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. മേഘ്നയും നസ്രിയയും തമ്മിൽ വർഷങ്ങളുടെ പരിചയമാണ് ഉള്ളത്. എന്നാൽ എങ്ങനെയാണ് ഇവർ തമ്മിൽ പരിചയം ആകുന്നതും പിന്നീട് സുഹൃത്തുക്കൾ ആകുന്നതും.
2013 വർഷത്തിൽ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു മാഡ് ഡാഡ്. ലാൽ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ലാലിൻറെ നായിക ആയിട്ടാണ് ചിത്രത്തിൽ മേഘ്ന പ്രത്യക്ഷപ്പെട്ടത്. ലാലിൻറെ മകളായിരുന്നു ചിത്രത്തിൽ നസ്രിയ. അതായത് കഥയിൽ മേഘ്നയുടെ മകൾ. ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് സുഹൃത്തുക്കൾ ആകുന്നതും.
ലാലു അലക്സ്, പത്മപ്രിയ, പൂജ ഗാന്ധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2013 വർഷത്തിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയം കൂടിയായിരുന്നു. രേവതി എസ് വർമ്മ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.