Film News

സിനിമ മേഖലയിലെ ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി നയന്‍താര

സിനിമയിലെ ദിവസ വേദന തൊഴിലാളികൾക്ക് ഇപ്പൊ ഒരുപാടു സഹായങ്ങൾ സിനിമ താരങ്ങൾ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഐശ്വര്യ രാജേഷ് 1 ലക്ഷം രൂപ നൽകിയിരുന്നു അതിനു തൊട്ടുപുറകേ നയൻ‌താര സഹായം നൽകിയിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനവും തുടര്‍ന്നുള്ള അടച്ചുപൂട്ടലും ഏറ്റവുമധികം ദുരിതപൂര്‍ണമാക്കിയത് ദിവസ വേതനക്കാരെയാണ്. ഈ സാഹചര്യത്തില്‍ ശിവകാര്‍ത്തികേയന്‍, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സാമ്ബത്തിക സഹായവുമായി എത്തിയിരുന്നു.

- Advertisement -

ഇപ്പോഴിതാ നയന്‍താരയും സിനിമാ മേഖലയിലെ ദിവസ വേതനക്കാര്‍ക്ക് സാമ്ബത്തിക സഹായവുമായി രംഗത്തെത്തിയിരിക്കുന്നു. ഇവര്‍ക്കുള്ള സാമ്ബത്തിക സഹായമായി 20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര കൈമാറി. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.

ഫിലിം സെറ്റുകളില്‍ കഠിനാധ്വാനം ചെയ്യുന്നവരും തിരിച്ചറിയപ്പെടാത്തവരുമായ ആളുകളെ സഹായിക്കാന്‍ ചലച്ചിത്ര മേഖലയിലെ മുന്‍നിര അഭിനേതാക്കളോട് ഫെഫ്സി പ്രസിഡന്റ് ആര്‍ കെ സെല്‍വമണി അഭ്യര്‍ത്ഥിച്ചു.

“വലിയ നഷ്ടമുണ്ടാകും, പക്ഷേ ഈ വിഷയത്തില്‍ നമ്മള്‍ ഐക്യത്തോടെ നില്‍ക്കണം. ഞങ്ങളുടെ തൊഴിലാളികളെ എന്തിനേക്കാളും ഞങ്ങള്‍ ശ്രദ്ധിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ മാനിക്കാനും മാര്‍ച്ച്‌ 19 മുതല്‍ അവരുടെ എല്ലാ ചിത്രീകരണങ്ങളും റദ്ദാക്കാനും ഞങ്ങള്‍ എല്ലാ സാങ്കേതിക വിദഗ്ധരോടും നിര്‍മ്മാതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,” എന്ന് നേരത്തേ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

നിരവധി അഭിനേതാക്കളും നിര്‍മ്മാതാക്കളും ദിവസ വേതനക്കാരുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായ അരി ബാഗുകളും മറ്റ് അവശ്യ വസ്തുക്കളും നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഏപ്രില്‍ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നേരത്തേ നടന്‍ പ്രകാശ് രാജ് സഹപ്രവര്‍ത്തകര്‍ക്ക് മെയ് മാസം മുതലുള്ള ശമ്ബളം മുന്‍കൂറായി നല്‍കിയിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദൈനംദിന കൂലിത്തൊഴിലാളികളെ സഹായിക്കാന്‍ 50 ലക്ഷം രൂപ സംഭാവന നല്‍കി മുന്നോട്ട് വന്ന സെലിബ്രിറ്റികളില്‍ ആദ്യ ആള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണ്. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കും മറ്റു കെയര്‍ടേക്കേഴ്സിനുമായി എന്‍95, എഫ്‌എഫ്പി3 മാസ്ക്കുകള്‍ വാങ്ങുകയാണ് ഹൃത്വിക് ചെയ്തത്. അതേസമയം കപില്‍ ശര്‍മ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.

ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്ന ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ 24,000 ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി നടന്‍ സല്‍മാന്‍ ഖാനും രംഗത്തെത്തിയിരുന്നു. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് സംഘടനയിലെ ആര്‍ട്ടിസ്റ്റുകള്‍ക്കാണ് സല്‍മാന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. സംഘടന പ്രസിഡന്റ് ബി എന്‍ തിവാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Athul

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

11 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

13 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

14 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

15 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

17 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

18 hours ago