Film News

ബിഗ് ബോസില്‍ നിങ്ങള്‍ കാണാത്ത പിന്നാമ്ബുറ കഥകളുണ്ട്! വെളിപ്പെടുത്തലുമായി ആര്യ !

ഒരു സമയത്ത് മലയാളികളുടെ ഇഷ്ട താരമായിരുന്നു ആര്യ. ബഡായ് ആര്യ എന്ന് അറിയപ്പെട്ടിരുന്നത്. ബിഗ് ബോസ്സിൽ വന്ന ആര്യയ്ക്ക് നിരവധി വിമർശകർ ഉണ്ടായി തുടങ്ങി. ബിഗ് ബോസ് അവസാനിച്ചിട്ടും അതിലെ മത്സരാർഥികൾ പലരും സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ട്. ബഡായി ബംഗ്ലാവിലൂടെ ആരാധകരെ സ്വന്തമാക്കിയ ആര്യ ബിഗ് ബോസിലെത്തിയതിന് ശേഷവും അങ്ങനെ തന്നെയായിരുന്നു. വലിയ പിന്തുണ സ്വന്തമാക്കിയ ആര്യ വിജയ സാധ്യത ഉണ്ടായിരുന്ന അഞ്ച് മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു. അപ്രതീക്ഷിതമായി ഷോ പകുതി വഴിയ്ക്ക് നിര്‍ത്തിയെങ്കിലും പുറത്ത് വന്നതിന് ശേഷം സന്തോഷത്തോടെ കഴിയുകയാണ്.

- Advertisement -

നിലവില്‍ ബിഗ് ബോസിന്റെ എപ്പിസോഡുകള്‍ രണ്ടാമതും കാണിക്കുകയാണ്. ഷോ കണ്ടതിന് ശേഷം അതില്‍ തനിക്ക് അറിയാവുന്നതും വീടിനുള്ളില്‍ സംഭവിച്ച കാര്യങ്ങളും റിവ്യൂ ആയി പറയുകയാണ് ആര്യ. ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവില്‍ വന്നാണ് പ്രേക്ഷകര്‍ കാണാത്ത പിന്നാമ്ബുറ കഥകള്‍ താന്‍ പറഞ്ഞ് താരമെന്ന് ആര്യ വ്യക്തമാക്കിയത്. ആര്യയ്‌ക്കൊപ്പം മകള്‍ റോയയും ലൈവിലുണ്ടായിരുന്നു.
‘ഇന്നലെയാണ് ബിഗ് ബോസിന്റെ ഒരു ഫുള്‍ എപ്പിസോഡ് ടെലികാസ്റ്റായി കാണുന്നത്.

കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ അറിയാത്ത കുറേ കാര്യങ്ങളുണ്ട്. പിന്നാമ്ബുറ കഥകള്‍. ചിലപ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോയ കാര്യങ്ങളുണ്ട്. ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന രസകരമായതും സീരിയസ് ആയ കാര്യങ്ങളുമുണ്ട്. അതും കൂടി കണക്‌ട് ചെയ്ത് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കുറേ കൂടി മനസിലാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

എനിക്ക് അറിയാവുന്ന കഥകള്‍ എന്നുമുള്ള എപ്പിസോഡുകള്‍ കണ്ടിട്ട് ആ എപ്പിസോഡുമായി റിലേറ്റ് ചെയ്ത് എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേണമെന്ന് പറയുകയാണെങ്കില്‍ വീഡിയോ റിവ്യൂ ആയി ഇന്‍സ്റ്റാഗ്രാമില്‍ ഇടാവുന്നതാണ്. ആരെയും ഹേര്‍ട്ട് ചെയ്യാന്‍ അല്ല. ആരെയും മോശമായി ചിത്രീകരിക്കാന്‍ അല്ല ഉദ്ദേശിക്കുന്നത്.

എല്ലാവരുടെയും കാര്യമാണ് പറയുന്നത്. എനിക്ക് അറിയാവുന്ന പ്രത്യേകിച്ച്‌ എന്റെ കാര്യങ്ങള്‍. എന്റേത് പലതും എല്ലാമൊന്നും ടെലികാസ്റ്റ് ചെയ്യാനും പറ്റില്ല. അത് അറിയണമെന്ന് താല്‍പര്യമുണ്ടെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി. അതിനൊരു പോള്‍ ഇടാം. അതിന് വരുന്ന പ്രതികരണം അറിയിച്ചായിരിക്കും മുന്നോട്ട് പോവുക. എല്ലാവരും വേണമെന്നാണ് പറയുന്നതെങ്കില്‍ ഇന്ന് മുതല്‍ തുടങ്ങുമെന്നും ആര്യ പറഞ്ഞിരുന്നു.

ഒടുവില്‍ കൂടുതല്‍ ആളുകളും അത്തരമൊരു റിവ്യൂ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ പറയുന്നതെല്ലാം എന്റെ സ്വന്തം നിഗമനങ്ങളാണ്. ആര്‍ക്കൊക്കെ അത് ഇഷ്ടമാവുന്നു അവര്‍ മാത്രം അത് കണ്ടാല്‍ മതി. അല്ലാത്തവര്‍ ദയവ് ചെയത് എന്റെ സ്റ്റോറികള്‍ കാണാന്‍ നില്‍ക്കരുത്. പ്രത്യേകിച്ചും ബിഗ് ബോസിനെ കുറിച്ചുള്ളത്. ഇതൊരു അപേക്ഷ ആണെന്നും ആര്യ പറയുന്നു.

Athul

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

3 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

4 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

5 hours ago